Categories: America

ജോര്‍ജിയയുടെ ഉള്‍നാട്ടില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു

തിബ്‌ലിസി: ജോര്‍ജിയയുടെ ഉള്‍നാട്ടില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ഉള്‍പ്പെടെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യാനയിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്.

അറ്റ്‌ലാന്റയുടെ തെക്കുകിഴക്ക് നൂറ് മൈല്‍(16 കിമീ)അകലെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അപകടത്തില്‍ വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായി പുട്‌നാം കൗണ്ടി ഷെരീഫ് ഹൊവാര്‍ഡ് സില്‍സ് അറിയിച്ചു.

ഫ്‌ളോറിഡ മോറിസ്റ്റണ്‍ സ്വദേശി ലാറി റേ പ്രൂയിറ്റ്(67), ഗൈനസ് വില്ലെ സ്വദേശി ഷോണ്‍ ചാള്‍സ് ലാമന്റ് (41), ഷോണിന്റെ ഭാര്യ ജോഡി റേ ലാമന്റ് (43), ഇവരുടെ മക്കളായ ജെയ്‌സ്(6), ആലിസ്(4) എന്നിവരാണ് മരിച്ചത്.

ഫ്‌ളോറിഡയിലെ വില്ലിന്‍സ്റ്റണില്‍ നിന്ന് ഇന്ത്യാനയിലെ ന്യൂകാസിലിലേക്ക് പോയ പൈപര്‍ പിഎ 31-ടി വിമാനമാണ് തകര്‍ന്നുവീണതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് തീപിടിച്ചതായി സംഭവസ്ഥലത്തിന്‌ സമീപത്ത് താമസിക്കുന്നയാള്‍ അറിയിച്ചു. വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് വനപ്രദേശത്തുണ്ടായ തീപിടിത്തമണയ്ക്കാന്‍ ശ്രമം തുടരുന്നു. എഫ്എഎയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും അപകടത്തെ കുറിച്ച് അന്വേഷണം നടത്തും.

Newsdesk

Recent Posts

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…

4 hours ago

റോബർട്ട് മോറിസ് ജയിൽ മോചിതനായി; ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…

4 hours ago

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…

4 hours ago

Luas Extension to Bray via UCD Identified as Preferred Route

A Luas extension linking Dublin city centre to Bray via UCD and Sandyford has been…

4 hours ago

UCD വഴി വിക്ലോയിലേക്കുള്ള ലുവാസ് എക്സ്റ്റൻഷൻ റൂട്ടിന്റെ രൂപരേഖ തയ്യാറാകുന്നു

ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…

5 hours ago

ടെക്സസിൽ 15 വയസ്സുകാരനായ വിദ്യാർത്ഥി അധ്യാപികയെ വെടിവെച്ച ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…

5 hours ago