gnn24x7

പിഎംഎഫ് ഗ്ലോബല്‍ ഫെസ്റ്റ് 2020 കഥയും കളിയും കാവ്യമാമാങ്കവും നടത്തി

0
342
gnn24x7

ന്യൂയോര്‍ക്ക്: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ചു പി എം എഫ് ഗ്ലോബല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ ഫെസ്റ്റ് വിവിധ കലാ പരിപാടികളുമായി വന്‍ ആഘോഷത്തോടെ കൊണ്ടാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാന്നിധ്യം ഉണ്ടായിരുന്ന പരിപാടിയില്‍ പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലിം അധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോക്ടര്‍. മുരളീധരന്‍ മുഖ്യ അഥിതി ആയ ഗ്ലോബല്‍ ഫെസ്റ്റ് പ്രമുഖ ചലച്ചിത്ര നിര്‍മാതാവും സംവിധായകനും ആയ ശ്രീ ദിനേശ് പണിക്കര്‍ ഉല്‍ഘടനം ചെയ്തു ഗ്ലോബല്‍ സെക്രട്ടറി ശ്രീ വര്ഗീസ് ജോണ്‍ സ്വാഗതം ചെയുകയും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട്,ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ശ്രീ ജോസ് പനച്ചിക്കല്‍ എന്നിവര്‍ ആശംസ നേരുകയും ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ശ്രീ ജോര്ജ് പടികകുടി ആശംസ പ്രസംഗം നടത്തുകയും ചെയ്തു ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ശ്രീ പി പി ചെറിയാന്‍ നന്ദി പ്രകാശനം നടത്തി. പ്രസ്തുത പരിപാടിക്ക് ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് , ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി, സ്റ്റേറ്റ് കമ്മിറ്റി, നാഷണല്‍, റീജിയണല്‍ കമ്മിറ്റികളും അഭിനന്ദനങ്ങള്‍ അറിയിച്ചു.

പ്രസന്ന വത്സന്റെ പ്രാര്‍ത്ഥനയോടെ അനുശ്രീ സുരേഷിന്റെ യേശുനാഥനെ വാഴ്ത്തി കൊണ്ടുള്ള ഭക്തി ഗാനത്തോടെ ആരംഭിച്ച ഗ്ലോബല്‍ ഫെസ്റ്റിവലില്‍ താജുദീന്‍ വടകര, പിന്നണി ഗായിക അഡ്വ. ഗായത്രി, മഹേഷ് ഭൂപതി, സി കെ മുഹമ്മദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുകയും ജാനു തമാശയിലൂടെ പ്രശസ്തനായ ലിഥി ലാലിന്‍റെ ജാനു തമാശകളും, ഫ്‌ലവര്‍സ് ടിവി ഫെയിം റിനീഷ് മുതുകാടിന്റെ മിമിക്‌സ് പരേഡും, കലാമണ്ഡലം ആതിര നന്ദകുമാറിന്റെ മോഹിനിയാട്ടവും, ഖത്തറിലെ റേഡിയോ ആര്‍ ജെ ആയ അഷ്ടമി ജിതിന്റെ നൃത്ത നൃത്യങ്ങളും ഗ്ലോബല്‍ ഫെസ്റ്റിന് മാറ്റു കൂട്ടി. കൂടാതെ പി എം എഫ് ഡോക്യൂമെന്ററി, സുകൃതം എന്ന നാമത്തില്‍ ഭവന പദ്ധതി ഹൃസ്വ ചിത്രം ഗ്ലോബല്‍ പ്രസിഡണ്ട് ലോഞ്ചു ചെയ്തു. പി എം എഫ് അംഗങ്ങള്‍ക്കായുള്ള ചിത്ര കലാ, ഫോട്ടോഗ്രാഫി, കുക്കറി ഷോയില്‍ പി എം എഫിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ വൈവിധ്യമാര്‍ന്ന സൃഷ്ടികള്‍ അയച്ചു പങ്കെടുത്തു കൊണ്ട് പ്രോഗ്രാം വന്‍ വിജയമാക്കി.

കോവിഡ് കാലത്തു പി എം എഫ് വിമാന ചാര്‍ട്ടുമായും, എംബസി കാരുണ്യ പ്രവര്‍ത്തനങ്ങളിലും, ലോക്ക് ഡൌണ്‍ ഭക്ഷണസാധനകളുമായി ബന്ധപെട്ടു സഹകരിച്ച പ്രവര്‍ത്തകരായ ശ്രീ ആഷിക് മാഹിയെയും, ശ്രീ അജി കുര്യാക്കോസിനെയും ചടങ്ങില്‍ ആദരിച്ചു. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കോര്‍ഡിനേറ്റു ചെയ്ത ശ്രീ മൊയ്ദീന്‍ പോറാട്ടി, ഷൂട്ട് എഡിറ്റ് ചെയ്ത ശ്രീ സജിത്ത് വിസ്ത, പങ്കെടുത്ത കല കാരന്മാര്‍, കലാ കാരികള്‍, എല്ലാവക്കും പ്രത്യേക നന്ദി അറിയിക്കുന്നതായി ഗ്ലോബല്‍ പ്രസിഡന്റും, പ്രോഗ്രാം സംവിധായകനും ആയ ശ്രീ എം പീ സലീം, ഗ്ലോബല്‍ സെക്രട്ടറി ശ്രീ വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ്, ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് എന്നിവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

By പി.പി ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here