America

ജോർജിയയിൽ പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു

അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിലുള്ള ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ  പോലീസ് ഓഫീസർ കൊല്ലപ്പെട്ടു. പ്രദീപ് തമാങ്ങ് (25) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫീസർ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഏകദേശം 7:30-ഓടെയാണ് ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോൺ മൗണ്ടൻ ഭാഗത്തുള്ള ഹോളിഡേ ഇൻ എക്‌സ്പ്രസ്  ഹോട്ടലീലാണ് സംഭവം നടന്നത്.

ഒരു ക്രെഡിറ്റ് കാർഡ് തട്ടിപ്പ് പരാതി അന്വേഷിക്കാനായാണ് ഓഫീസർമാർ ഹോട്ടലിലെത്തിയത്.

35-കാരനായ കെവിൻ ആൻഡ്രൂസ് എന്നയാളാണ് വെടിവെച്ചത്. പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേൽപ്പിക്കുകയും നിലവിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.ഹോട്ടൽ മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും, സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ചീഫ് അറിയിച്ചു. പ്രദീപ് തമാങ്ങ് കഴിഞ്ഞ വർഷമാണ് ഗ്വിനറ്റ് കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്നത്.

ഭൂട്ടാനിൽ ജനിച്ച് പത്ത് വർഷം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ പ്രദീപിന്റെ കുടുംബം വർഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

വാർത്ത: പി.പി.ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡാളസിനെ ആവേശത്തിലാഴ്ത്തി സെനറ്റർ ജോൺ കോൺയൺ; ഭാരതീയ നിവാസിൽ പ്രവാസി സംഗമം

ഡാളസ്: 2026 മാർച്ച് 3-ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള  സെനറ്റർ ജോൺ കോൺയൺ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡാളസ്…

28 mins ago

മഴ തുടരും ; വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ചൊവ്വാഴ്ച വരെ നീട്ടി

ഇന്ന് രാവിലെ നിരവധി കൗണ്ടികളിൽ മെറ്റ് ഐറാൻ പുതുക്കിയ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് .കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, കോർക്ക്, വാട്ടർഫോർഡ്…

47 mins ago

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം ‘മാഗ്’ ആഘോഷ പൂർവ്വം കൊണ്ടാടി

ഹൂസ്റ്റൺ: മാതൃരാജ്യത്തിൻ്റെ സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിച്ച് കൊണ്ട് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ്…

60 mins ago

ഡാളസ് ബ്രിഡ്ജ് വെടിവയ്പ്പ്: ഫെഡറൽ തോക്ക് നിയമങ്ങൾ പ്രകാരം പ്രതിക്കെതിരെ കുറ്റം ചുമത്തി

ഡാളസ്: ഡാളസിലെ തിരക്കേറിയ റോഡിലേക്ക് മാർഗരറ്റ് മക്‌ഡെർമോട്ട് പാലത്തിൽ നിന്ന് പുതുവത്സരാഘോഷത്തിൽ റൈഫിൾ ഉപയോഗിച്ച് വെടിവച്ച സംഭവത്തിൽ പ്രതിക്കെതിരെ ഫെഡറൽ…

1 hour ago

42 കോടിയുടെ വിദ്യാഭ്യാസ വായ്പ തട്ടിപ്പ്; നോർത്ത് കരോലിനയിലെ മുത്തശ്ശിക്ക് 5 വർഷം തടവ്

ഫയെറ്റെവിൽ (നോർത്ത് കരോലിന): നോർത്ത് കരോലിന സംസ്ഥാനത്തെ ഞെട്ടിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ വായ്പ തട്ടിപ്പ് കേസിൽ 60-കാരിയായ സിന്തിയ…

2 hours ago

ഐറിഷ് മലയാളികൾക്ക് അഭിമാന നിമിഷം; യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ ഐഡൻ ബോബി അയർലണ്ടിനെ പ്രതിനിധീകരിക്കും

മൊണാക്കോയിൽ നടക്കുന്ന യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ ഐഡൻ ബോബി അയർലണ്ടിനെ പ്രതിനിധീകരിക്കും. കൂടാതെ,2026 ജൂണിൽ ജോർജിയയിൽ നടക്കുന്ന ജൂനിയർ…

2 hours ago