ന്യൂയോർക്: കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാർക്കുന്ന മലയാളികൾ അഭിമുഘീ കരിക്കുന്ന വിവിധ വിഷയങ്ങളും അവരുടെ അവകാശങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.
ജൂൺ 21 തിങ്കളാഴ്ച സൂം പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ച പരിപാടിയിൽ ഡോ ;വി കെ അജിത്കുമാർ യോഗ ക്ലാസ്സിനു നെത്ര്വത്വം നൽകി. മാനസികവും ആത്മീകവുമായ തലങ്ങളെ സ്പർശിച്ചു ശാരീരതിന്റെയും മനസ്സിന്റെയും മാറ്റമാണ് യോഗാസനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡോ അജിത് കുമാർ ഓർമിപ്പിച്ചു. അമേരിക്കയിൽ നിന്നും ഇൻഡോ അമേരിക്കൻ യോഗ ഇന്സ്ടിട്യൂറ്റ് സ്‌ഥാപകനും യോഗപരിശീലകനുമായ തോമസ് കൂവള്ളൂര് പ്രായോഗികാ യോഗാപരിശീലനം എങ്ങനെ അനുദിന ജീവിതത്തിൽ പ്രയോജനം ചെയുമെന്ന് വിശദീകരിച്ചു.
തുടർന്നു നടന്ന ചോദ്യോത്തര സെസ്സ്ഷനിൽ മോഹൻകുമാർ, മോഹൻ നായർ, ജേഷിന് പാലത്തിങ്ങൽ, റാണി അനിൽകുമാർ, നജീബ് എം, ഡോ വിമല, പി പി ചെറിയാൻ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും സാമൂഹ്യാ മാധ്യമങ്ങൾ വഴി പങ്കെടുത്തു. പി എം എഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ, പ്രസിഡന്റ് എം പി സലിം, സെക്രട്ടറി വര്ഗീസ് ജൊൺ, ചെയര്മാന് ഡോ ജോസ് കാനാട്ട്, യു എസ് എ കോർഡിനേറ്റർ ഷാജി രാമപുരം, കേരള കോർഡിനേറ്റർ ബിജുതോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പി പി ചെറിയാൻ (മീഡിയ ഗ്ലോബൽ കോർഡിനേറ്റർ)
P.P.cherian BSc, ARRT
Freelance Reporter,Dallas
Ph:214 450 4107
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…