Categories: AmericaGlobal News

കരിപ്പൂർ വിമാന ദുരന്തം, പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു.


ന്യൂയോർക്: പതിനെട്ടു പേരുടെ മരണത്തിനും, നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കരിപ്പൂർ വിമാന ദുരന്തത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അതോടൊപ്പം മരിച്ചവരുടെ കുടുംബങ്ങൾക്കു അനുശോചനം അറിയിക്കുന്നതായും , പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും  പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ചെയർമാൻ, ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യുപനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം,  അസിസ്റ്റന്റ് കോഓർഡിനേറ്റർനൗഫൽ മടത്തറ, വനിതാ കോർഡിനേറ്റർ അനിത പുല്ലയിൽ, കേരള പ്രസിഡണ്ട് ബേബിമാത്യു, കേരള കോഓർഡിനേറ്റർ ബിജു തോമസ്, കേരള സെക്രട്ടറി ജേഷിൻ പാലത്തിങ്കൽ എന്നിവർ പുറത്തിറക്കിയ  വാർത്താ കുറിപ്പിൽ അറിയിച്ചു.
പ്രവാസികളായി കഴിയുന്ന കേരളീയരെ നാട്ടിൽ എത്തിക്കുന്നതിന് നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന  പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകർ ഈ വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നു പ്രസിഡന്റ് പറഞ്ഞു.
കൊറോണയും, മഴക്കെടുതിയും അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക് വിമാനാപകടം കൂടുതൽ ആഘാതം ഏല്പിച്ചിരിക്കുകയാണ്.

ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കും സമയോചിതമായി ഇടപെട്ട നാട്ടുകാർക്കും നിയമ പാലകർക്കും ആരോഗ്യ പ്രവർത്തകർക്കും, ആംബുലൻസ് സേവകർക്കും രക്ത ദായകർക്കും പ്രത്യേക നന്ദിയും അനുമോദനങ്ങളും അർപ്പിക്കുന്നതായി പ്രസിഡണ്ട് അറിയിച്ചു.
കോവിഡ് കാലമായതിനാൽ വിസിറ്റ്‌ വിസയുള്ളവരും , പ്രായമായവരും, ഗർഭിണികലും , കുട്ടികളും, തൊഴിൽ നഷ്ടപ്പെട്ടവരും ആയപ്രവാസികൾ വളരെ  സന്തോഷത്തോടെ  നാട്ടിലേക്ക്മടങ്ങിയപ്പോൾ ഉണ്ടായ ഈ ദുരനുഭവത്തിൽ അവരുടെ ദുഃഖത്തിൽ പി എം എഫ് പങ്കുചേരുന്നതായും തുടർന്നും  വേണ്ടുന്ന എല്ലാ സഹായ സഹകരണവും നൽകുമെന്ന് ഗ്ലോബൽ നേതാക്കൾ അറിയിച്ചു റിപ്പോർട്ട്.

പി .പി ചെറിയാൻ(ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ)

Cherian P.P.

Recent Posts

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

6 hours ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

8 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

8 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

9 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

12 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

1 day ago