gnn24x7

പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക റീജിയണ്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു

0
571
gnn24x7

ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മറ്റി ചുമതലപ്പെടുത്തിയ നോര്‍ത്ത് അമേരിക്ക റീജിയണ്‍ കോര്‍ഡിനേറ്റര്‍ ഷാജീ എസ് രാമപുരത്തിന്റെ നേതൃത്വത്തില്‍ 21 അംഗങ്ങള്‍ ഉള്‍പ്പെടുന്ന അമേരിക്ക റീജിയണ്‍ കമ്മറ്റി നിലവില്‍ വന്നു. പ്രൊഫ: ജോയ് പല്ലാട്ടുമഠം, ടെക്‌സാസ് (പ്രസിഡന്റ്), തോമസ് രാജന്‍, ടെക്‌സാസ്, (വൈസ്.പ്രസിഡന്റ്), സരോജ വര്‍ഗീസ്, ഫ്‌ലോറിഡ (വൈസ് പ്രസിഡന്റ്), ലാജി തോമസ് ന്യൂയോര്‍ക്ക്, (സെക്രട്ടറി), രാജേഷ് മാത്യു, അരിസോണ (ജോയിന്റ് സെക്രട്ടറി), ജീ മുണ്ടക്കല്‍, കണക്ടികട്ട് (ട്രഷറാര്‍), റിനു രാജന്‍, സിയാറ്റില്‍ (ജോയിന്റ് ട്രഷറാര്‍).

വിവിധ ഫോറം കമ്മറ്റികളുടെ അധ്യക്ഷ സ്ഥാനത്തേക്ക് മാത്യുസ് ടി.മാത്യൂസ്, ഫിലാഡല്‍ഫിയ (സീനിയര്‍ സിറ്റിസണ്‍സ് ഫോറം), ഷീല ചെറു ടെക്‌സാസ്, (വിമന്‍സ് ഫോറം), പ്രൊഫ.സഖറിയ മാത്യു, അറ്റ്‌ലാന്റ, (എഡ്യൂക്കേഷന്‍ ഫോറം), ഡോ.അന്നമ്മ സഖറിയ, ന്യൂയോര്‍ക്ക് (മെഡിക്കല്‍ ഫോറം), ബോബി വര്‍ക്കി, ഫിലാഡല്‍ഫിയ (യൂത്ത് ഫോറം), അഡ്വ.സൈജു വര്‍ഗീസ്, സാന്‍ഫ്രാന്‍സിസ്‌കോ, (ബിസിനസ് ഫോറം), പൗലോസ് കുയിലാടന്‍, ഫ്‌ലോറിഡ, (കള്‍ച്ചറല്‍ ഫോറം), സാജന്‍ ജോണ്‍, ബാള്‍ട്ടിമോര്‍, (ലീഗല്‍ ഫോറം), സഞ്ജയ് സാമുവേല്‍, സീയാറ്റില്‍, (ഐ റ്റി ഫോറം), തോമസ് ജോസഫ്, അറ്റ്‌ലാന്റ, (വിഷ്വല്‍ മീഡിയ ഫോറം),ടോം ജേക്കബ്, ബാള്‍ട്ടിമോര്‍, (എഡിറ്റോറിയല്‍ ഫോറം),നിജോ പുത്തന്‍പുരക്കല്‍, അറ്റ്‌ലാന്റ, (കമ്മ്യൂണിറ്റി ഫോറം) എന്നിവരാണ് പുതിയതായി ചുമതല ഏറ്റെടുത്തത്.

പ്രവാസി മലയാളികളുടെ സര്‍വോന്മുഖമായ ഉന്നമനത്തെയും കൂട്ടായ്മയേയും ലക്ഷ്യം വെച്ച്, ജാതി മത രാഷ്ട്രീയ വിഘടന വാദങ്ങള്‍ക്കു സ്ഥാനമില്ലാതെ ലോകമെമ്പാടുമുള്ള മലയാളീകളെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത്, ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷന്‍. ഡിശശേിഴ മിറ ചലംേീൃസശിഴ ങമഹമ്യമഹലല െമൃീൗിറ വേല ണീൃഹറ എന്ന പ്രധാന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്താണ് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നത്.

പി.പി.ചെറിയാന്‍, പിഎംഎഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും എങ്ങനെ പരിഹാരം കാണാം, അവരെ എങ്ങനെ സഹായിക്കുവാന്‍ സാധിക്കും എന്ന അടിസ്ഥാനത്തിലാണ് പി.എം.എഫ് പ്രവര്‍ത്തിക്കുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും അതുപോലെതന്നെ രൂപവല്‍ക്കരണത്തിനും പുരോഗതിക്കും പര്യാപ്തമായ നടപടികള്‍ കൈക്കൊള്ളുകയും ഇതിനായി സെമിനാറുകള്‍, കോണ്‍ഫെറെന്‍സുകള്‍, മീറ്റിംഗുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക. മലയാളീകളുടെ സാമൂഹികവും സാംസ്കാരികവുമായ ഏകീകരണത്തെ പ്രമോട്ട് ചെയ്യുക. പ്രവാസി മലയാളികള്‍ക്ക് കേരള ഗവണ്‍മെന്റ് അനുവദിച്ചിട്ടുള്ള, പ്രത്യേകിച്ചും ചഛഞഗഅ യില്‍ നിന്നും അനുവദിച്ചിട്ടുള്ളതും ലഭിക്കുന്നതുമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക. പി.എം.എഫ്. മെമ്പര്‍മാര്‍ക്ക് കേരളത്തില്‍ അവരുടെ ലീഗല്‍, മെഡിക്കല്‍, സോഷ്യല്‍, അതുപോലെ ഗവണ്മെന്റ് സംബന്ധമായ ആവശ്യങ്ങള്‍ക്കായുള്ള സഹായവും ഉപദേശവും നല്‍കുക. വിവിധ റീജിയണലുകളെ ഏകോപിപ്പിച്ച് ഗ്ലോബല്‍ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിടിച്ചു ലോകമെമ്പാടുമുള്ള മലയാളീകളുമായി സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉണ്ടാക്കുക.

വിവിധ രാജ്യങ്ങളില്‍ നിന്ന് ഉപരിപഠനത്തിനായി വരുവാന്‍ ആഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ നിര്‍ദേശങ്ങളും സഹായവും നല്‍കുക. ഓസിഐ, ഡ്യുവല്‍ സിറ്റിസണ്‍ ഷിപ്പ് തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് വേണ്ട പരിഹാരം കണ്ടെത്തുവാന്‍ ശ്രമിക്കുക. നമ്മുടെ മാതൃഭാഷയെ പുതിയ തലമുറയെ പരിശീലിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുക. അതുപോലെ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. തുടങ്ങിയവയാണ് പ്രധാനമായും പ്രവാസി മലയാളി ഫെഡറേഷന്റെ ലക്ഷങ്ങള്‍ എന്ന് നോര്‍ത്ത് അമേരിക്ക കോര്‍ഡിനേറ്റര്‍ ഷാജീ രാമപുരം അറിയിച്ചു.

ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കന്‍, ഗ്ലോബല്‍ പ്രസിഡന്റ് എം.പി സലിം (ഖത്തര്‍), ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, പി എം എഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പി.പി ചെറിയാന്‍, ഗ്ലോബല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ് (യു കെ ) എന്നിവര്‍ പുതിയതായി ചുമതലയേറ്റ നോര്‍ത്ത് അമേരിക്ക റീജിയണ്‍ ഭാരവാഹികളെ അഭിനന്ദിച്ചു.

(പി.പി.ചെറിയാന്‍, പിഎംഎഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here