ലോകാരോഗ്യ സംഘടനയുമായുള്ള ധനസഹായം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡണ്ട് Donald Trump. രോഗവ്യാപനം തടയാൻ തുടക്കം മുതൽ സംഘടന ഒന്നും ചെയ്തില്ല. ആദ്യഘട്ടത്തിൽ തന്നെ രോഗത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും ചൈനയെ സംരക്ഷിക്കാനാണ് സംഘടന ശ്രമിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി.
3000 കോടിയോളം രൂപയുടെ ധനസഹായമാണ് പ്രതിവർഷം അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നത്. ഈ തുക മറ്റ് ആരോഗ്യ സംഘടനകൾക്ക് നൽകുമെന്നും ട്രംപ് അറിയിച്ചു. 450 മില്യൺ പ്രതിവർഷം നൽകുന്ന അമേരിക്കയെക്കാൾ ലോകാരോഗ്യസംഘടനയ്ക്ക് കൂറ് പ്രതിവർഷം വെറും 40 മില്യൺ നൽകുന്ന ചൈനയോടാണെന്ന് ട്രംപ് പറഞ്ഞു.
ഇതിനു മുൻപും ട്രംപ് സംഘടനയ്‌ക്കെതിരെ രൂക്ഷവിമർശനമുയർത്തിയിരുന്നു. 30 ദിവസത്തിനുള്ളിൽ രോഗം തടയുന്നതിൽ പുരോഗതി കൈവരിച്ചില്ലെങ്കിൽ സംഘടനയ്ക്കുള്ള ഫണ്ട് സ്ഥിരമായി അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് കടക്കുന്ന അമേരിക്കയിൽ ഒരു ലക്ഷത്തോളം പേരാണ് മരണമടഞ്ഞത്.
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…