മിഷിഗണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിയോജിപ്പുകളുടെ പേരില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു സ്വതന്ത്രനായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി മിഷിഗണില്‍ നിന്നുള്ള സീനിയര്‍ റിപ്പബ്ലിക്കന്‍ യുഎസ് ഹൗസ് പ്രതിനിധി പോള്‍ മിച്ചല്‍ പാര്‍ട്ടിക്കയച്ച കത്തില്‍ വെളിപ്പെടുത്തി. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നതിന് പകരം, അതിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും പരാജയം സമ്മതിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അനങ്ങാപാറ നയത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയുമാണ് പോള്‍ മിച്ചലിന്റെ കത്ത്.
ഇലക്ട്രറല്‍ കോളേജ് ചേരുന്ന തിങ്കളാഴ്ച തന്നെ തന്റെ രാജിവെളിപ്പെടുത്തിയതിലൂടെ കടുത്ത അസംതൃപ്തിയറിയിക്കുകയായിരുന്നു പോള്‍ മിച്ചല്‍. ജനാധിപത്യ വ്യവസ്ഥക്ക് കളങ്കം ചാര്‍ത്തുകയും ഭൂരിപക്ഷം വോട്ടര്‍മാരുടേയും തീരുമാനത്തെ അവഗണിക്കുകയും ചെയ്യുന്നതിന് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത നാലു വര്‍ഷത്തേക്ക് ട്രംപ് പ്രസിഡന്റായി തുടരണമെന്നാഗ്രഹിച്ചു വോട്ടു ചെയ്തുവെങ്കിലും, ട്രംപ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളും തിരഞ്ഞെടുപ്പു ചോദ്യം ചെയ്തു സുപ്രീം കോടതയില്‍ സമര്‍പ്പിച്ച ഹര്‍ജിയും ഭരണഘടനാ ലംഘനമായി തന്നെ കാണേണ്ടിവരും. വ്യക്തികളുടെ സമ്മര്‍ദ്ദത്തിന് കീഴ്വഴങ്ങുന്ന പാര്‍ട്ടി നേതൃത്വം വളരെ അപകടകരമായ സ്ഥിതിയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎസ് ഹൗസില്‍ തന്റെ കാലാവധി കഴിയുന്നതുവരെ സ്വതന്ത്രനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
By പി.പി. ചെറിയാന്‍
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…