മിനിസോട്ട : പൊതുതിരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിങ്ങ് വെള്ളിയാഴ്ച മിനിസോട്ട ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. വെര്‍ജീനിയ, സൗത്ത് ഡെക്കോട്ട, വയോമിംഗ് എന്നിവയാണ് മറ്റു മൂന്നു സംസ്ഥാനങ്ങള്‍.
2016 ല്‍ ഹിലരി ക്ലിന്റനോട് നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ട്രംപ് മിനിസോട്ടയില്‍ പരാജയപ്പെട്ടത്. പോളിങ് ബൂത്തില്‍ നേരിട്ടു ഹാജരായി വോട്ടു ചെയ്യുന്നതിന് രാവിലെ തന്നെ ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു.
ട്രംപും ബൈഡനും മിനിസോട്ടയില്‍ കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മിഡില്‍ ഈസ്റ്റ് സമാധാന കരാര്‍ ചൂണ്ടികാട്ടി ട്രംപ് വോട്ടര്‍മാരെ അഭിമുഖീകരിക്കുമ്പോള്‍ സൈനികരെ ട്രംപ് അപമാനിക്കുന്നുവെന്ന ആരോപണമുന്നയിച്ചാണ് ബൈഡന്‍ വോട്ടു ചോദിക്കുന്നത്.
വെര്‍ജിനിയ പൊതുവെ ഡമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കുന്ന സംസ്ഥാനമാണെങ്കിലും അവിടെ ഒരു അട്ടിമറിക്കുള്ള സാധ്യതയുണ്ടോ എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരായുന്നത്. 2018 ല്‍ നടന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി റാള്‍ഫ് നോര്‍ത്തം 55 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജാക്‌സണിന് 45 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.
സൗത്ത്ഡക്കോട്ട റിപ്പബ്ലിക്കന്‍ സംസ്ഥാനമാണെങ്കിലും ഗവര്‍ണര്‍ ക്രിസ്റ്റി ട്രംപിനെ വിജയിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു കഴിഞ്ഞു. വയോമിംഗ് സംസ്ഥാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായാണ് അറിയപ്പെടുന്നത്. നാലു സംസ്ഥാനങ്ങളിലും ട്രംപിനാണോ ബൈഡനാണോ മുന്‍തൂക്കം ലഭിക്കുക എന്നതു പ്രവചനാതീതമാണ്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…