America

മരണത്തിൻ മേലുള്ള ജീവൻറെ വിജയമാണ് ഉയർപ്പ്, മാർത്തോമാ മെത്രാപോലിത്ത -പി പി ചെറിയാൻ

മരണത്തിൻ മേലുള്ള ജീവൻറെ വിജയമാണ് ഉയർപ്പിന്റെ സന്ദേശമെന്നു മാർത്തോമാ സഭാ പരമാധ്യക്ഷൻ തിയോഡോസിസ് മാർത്തോമാ മെത്രാപോലിത്ത .ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാർത്തോമാ വിശ്വാസ സമൂഹത്തിനു ഈസ്റ്റര് സന്ദേശം നൽകുകയായിരുന്നു മെത്രാപോലിത്ത.

കുരിശിൻറെ വേദനയും തിരസ്കരണവും ഒറ്റപ്പെടലും പരിഹാസവും മരണവുമെല്ലാം പതറാതെ ഏറ്റുവാങ്ങിയ ക്രിസ്തുവിൻറെ അതിജീവന ആഘോഷമാണ്  ഈസ്റ്റർ ഞായറിൽ  സംഭവിക്കുന്നത് .മരണ ശക്തികളുടെ മേലുള്ള ദൈവത്തിൻറെ വിജയമാണിത്. ഇന്നിൻറെ അനീതികളോട് ഉള്ള പ്രതിരോധത്തിൽ മാത്രമേ ഉയർപ്പ് അനുഭവവേദ്യം ആക്കി തീർക്കുവാൻ കഴിയുകയുള്ളൂ ഏത് സഹനത്തിലും പ്രതീക്ഷ നഷ്ടമാകാതെ സംരക്ഷിക്കുവാൻ ഉയർപ്പിൻ ചിന്തകൾക്ക് സാധിക്കും പ്രത്യാശ ഇല്ലാത്ത വിധം മടുപ്പുളവാക്കുന്നതാണ് ഈ കാലഘട്ടത്തിൻറെ പ്രത്യേകത. തോറ്റു പോയെന്നും  സാധ്യതയില്ലെന്നും ലോകം പറയുമ്പോൾ ഇനിയും സാധ്യതയുണ്ട് എന്ന് ഓരോ ഉദ്ധാനവും നമ്മോട് പറയുന്നു.

അസാധ്യതകളിൽ ദൈവത്തിൻറെ സാധ്യതയാണ് ഉയർത്തെഴുന്നേൽപ്പിലൂടെ നാം ആഘോഷിക്കുന്നത്. ഇത് പണ്ടെങ്ങോ നടന്ന ഒന്നിന്റെ കേവല സ്മരണ പുതുക്കുന്നതല്ല  വർത്തമാനകാലത്തിൽ ആവർത്തിക്കപ്പെടേണ്ട  അനുഭവം കൂടിയാണ് .മരണ സമാനമായ ജീവിത പരിസരങ്ങളിൽ ജീവദായക ഉദ്ധാന  ശക്തി യേശുക്രിസ്തുവിലൂടെ ഇനിയും അനുഭവിക്കുവാൻ ദൈവം എല്ലാവർക്കും കൃപ നൽകട്ടെ എന്ന് ഈസ്റ്റര് ദിനത്തിൽ മെത്രപൊലീത്ത ആശംസിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

6 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

7 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

9 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

17 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago