Army Gen. Lloyd J. Austin III, commander of U.S. Central Command, updates reporters at the Pentagon about the military campaign against Islamic State militants in Iraq, Friday, Oct. 17, 2014. The U.S. Central Command is in charge of military operations in the Middle East, North Africa, and Central Asia, most notably Afghanistan and Iraq. (AP Photo/J. Scott Applewhite)
വാഷിംഗ്ടണ്‍ ഡി.സി: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് റിട്ടയേര്‍ഡ് ജനറല്‍ ലോയ്ഡ് ഓസിറ്റിനെ (67) തെരഞ്ഞെടുത്തു. നിയമനം സെനറ്റ് അംഗീകരിച്ചാല്‍ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ കറുത്തവര്‍ഗക്കാരനായിരിക്കും ഇദ്ദേഹം.
2016-ല്‍ 41 വര്‍ഷത്തെ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്തശേഷം റെയ്‌തോണ്‍ ടെക്‌നോളജി ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തിച്ചുവരുന്ന ലോയ്ഡ് 1975-ലാണ് ആദ്യമായി മിലിട്ടറി യൂണീഫോം അണിയുന്നത്.
യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മുന്‍ കമാന്‍ഡറും, ഓര്‍സീസില്‍ നിയോഗിക്കപ്പെട്ട ആര്‍മി ഡിവിഷന്റെ ആദ്യ ബ്ലാക് കമാന്‍ഡറുമാണ് ലോയ്ഡ് ഓസ്റ്റിന്‍. മുന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജെ. ജോണ്‍സണ്‍ ഉള്‍പ്പടെയുള്ള നിരവധി പേരെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും, എല്ലാ സമ്മര്‍ദങ്ങളേയും മറികടന്ന് പെന്റഗണിനെ നയിക്കുന്ന ചുമതല ഓസ്റ്റിനെ ഏല്പിക്കാനാണ് ബൈഡന്‍ തീരുമാനിച്ചത്. ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഓസ്റ്റിന്‍. നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് ബൈഡന്‍ ഓസ്റ്റിനു ഈ ജോലി ഓഫര്‍ ചെയ്തത്. അന്നുതന്നെ ഓസ്റ്റിന്‍ അതു സ്വീകരിക്കുകയായിരുന്നു. 1975-ല്‍ യുഎസ് മിലിട്ടറി അക്കാഡമിയില്‍ നിന്നാണ് ഗ്രാജ്വേറ്റ് ചെയ്തത്. അലബാമയില്‍ 1953 ഓഗസ്റ്റ് എട്ടിനായിരുന്നു ഓസ്റ്റിന്റെ ജനനം.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…