Photo Archive/2014/02-February/AZ-SolarSummitIV Sethuraman Panchanathan, Senior Vice President for Knowledge Enterprise Development speaks at the Arizona Solar Summit IV at Skysong.
വാഷിങ്ടന്‍ ഡിസി : ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ സേതുരാം പഞ്ചനാഥന്‍ (ടഋഠഒഡഞഅങ ജഅചഇഒഅചഅഠഒഅച) നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ പുതിയ ഡയറക്ടറായി ജൂലായ് രണ്ടിന് സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഡോണള്‍ഡ് ട്രംപിന്റെ നോമിനിയായ സേതുരാമന്റെ നിയമനം ജൂണ്‍ 3ന് യുഎസ് സെനറ്റ് ഐക്യകണ്‌ഠേനെ അംഗീകരിച്ചിരുന്നു.ഒബാമ ഭരണത്തില്‍ നാഷണല്‍ സയന്‍സ് ബോര്‍ഡില്‍ അംഗമായിരുന്നു.
വൈറ്റ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ കെല്‍വിന്റെ മുമ്പാകെയാണ് സേതുരാമന്‍ സത്യപ്രതിജ്ഞ ചെയ്തത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍– കംപ്യൂട്ടര്‍– എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ് സ്വാമിനാഥന്‍. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ കോവിഡുമായി ബന്ധപ്പെട്ട വിവിധ പ്രോജക്ടുകള്‍ക്ക് 110 മില്യണ്‍ ഡോളറാണ് അനുവദിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ചെന്നൈയില്‍ ജനിച്ച സ്വാമി നാഥന് സയന്‍സിനോടുള്ള ആഭിമുഖ്യമാണ് പുതിയ സ്ഥാന ലബ്ധിക്ക് നിദാനമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ സയന്‍സിന്റെ ദ്രുതഗതിയുള്ള വളര്‍ച്ചയെ മുന്നില്‍ കണ്ടുകൊണ്ട് നിരവധി പ്രോജക്ടുകള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
പുതിയ ജനറേഷനിലുള്ള കുട്ടികളില്‍ സയന്‍സിനോടുള്ള അടങ്ങാത്ത ആവേശം ജ്വലിപ്പിക്കുക എന്നതാണ് പ്രഥമ കര്‍ത്തവ്യമെന്നും തനിക്ക് ലഭിച്ചിട്ടുള്ള അംഗീകാരത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സ്വാമി നാഥന്‍ പറഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…