വാഷിംഗ്ടണ്‍ ഡി.സി: ഒമഹ നേറ്റീവ് സിമോണ്‍ സാന്റേഴ്‌സിനെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരീസിന്റെ സീനിയര്‍ അഡൈ്വസറും, ചീഫ് സ്‌പോക്ക് പേഴ്‌സണുമായി നോമിനേറ്റ് ചെയ്തു. 30 വയസുള്ള സാന്റേഴ്‌സ് 2020 ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ കാമ്പയിന്‍ സീനിയര്‍ അഡൈ്വസറായിരുന്നു.
2016-ല്‍ യു.എസ് സെനറ്റര്‍ ബര്‍ണി സാന്റേഴ്‌സ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി മത്സരിച്ചപ്പോള്‍ ബര്‍ണിയുടെ പ്രസ് സെക്രട്ടറിയായും സാന്റേഴ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഏറ്റവും പ്രായംകുറഞ്ഞ പ്രസ് സെക്രട്ടറി എന്ന പദവികൂടി ഇവര്‍ക്കുണ്ടായിരുന്നു.
കൊയലേഷന്‍ ഓഫ് ജുവനൈല്‍ ജസ്റ്റീസ് എമര്‍ജിംഗ് ലീഡേഴ്‌സ് കമ്മിറ്റി മുന്‍ അധ്യക്ഷയായും, ഫെഡറല്‍ അഡൈ്വസറി കമ്മിറ്റി ഓണ്‍ ജുവനൈല്‍ ജസ്റ്റീസ് മെമ്പറായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. സി.എന്‍.എന്‍ പൊളിറ്റിക്കല്‍ കമന്റേറ്ററായും ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
യുഎസ് ആര്‍മി കോര്‍പ്‌സ് ഓഫ് എന്‍ജിനീയേഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഡാനിയേല്‍ സാന്റേഴ്‌സിന്റേയും, ഒമഹ സ്റ്റാര്‍ മുന്‍ പബ്ലിഷര്‍ ടെറി സാന്റേഴ്‌സിന്റേയും മകളായി യു.എസിലെ നെബ്രാസ്കാ സംസ്ഥാനത്തെ ഒമഹയില്‍ 1984 ഡിസംബര്‍ 10 നായിരുന്നു ഇവരുടെ ജനനം. ക്രെയ്ഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിബിഎസും നേടിയിട്ടുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ നിരവധി ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…