ഹൂസ്റ്റണ്‍ : സംസ്ഥാന ഗവണ്‍മെന്റ് മാസ്ക്ക് ധരിക്കുന്നതിനെക്കുറിച്ചു നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ ഓഗസ്റ്റ് മുതല്‍ കര്‍ശനമായി പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഹൂസ്റ്റണ്‍ മേയര്‍ അറിയിച്ചു. കോവിഡ് 19 ബാധിച്ചു മരിച്ച ഹൂസ്റ്റണ്‍ അഗ്‌നി സേനാംഗത്തിന് ആദരാജ്ഞലി അര്‍പ്പിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് മേയര്‍ നിയമം കര്‍ശനമായി പാലിക്കുന്നതിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയത്.
ഓഗസ്റ്റ് ഒന്നു മുതല്‍ മാസ്ക്ക് ധരിക്കാത്തവര്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുമെന്നു മേയര്‍ പറഞ്ഞു. ഘട്ടഘട്ടമായാണ് പിഴ ചുമത്തുക. ഇതുവരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. പൊതുസുരക്ഷയെ കരുതിയും, സ്വയം സുരക്ഷയ്ക്കുവേണ്ടിയും മാസ്ക്ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും മേയര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ചു ജൂലൈ മാസം അവസാനിച്ചപ്പോള്‍ രോഗികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ടെന്നും രോഗം നിയന്ത്രണ വിധേയമാക്കേണ്ടതുണ്ടന്നും മേയര്‍ പറഞ്ഞു.
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…