America

“സ്വർഗ്ഗീയ നാദം” സംഘടിപ്പിക്കുന്ന  ‘ഫേസ് ടു ഫേസ്’ തത്സമയ സംഗീത നിശ മാർച്ച് 27-ന്

അറ്റ്ലാന്റ :”സ്വർഗ്ഗീയ നാദം” സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ . സന്തോഷ് വർഗീസ് നിരണം  ‘ഫേസ് ടു ഫേസ്’  തത്സമയ സംഗീത പരിപാടി മാർച്ച് 27 വെള്ളിയാഴ്ച നടക്കും.

“‘സ്വർഗ്ഗീയ നാദം” വോള്യം 43-ന്റെ ഭാഗമായാണ് ഈ ഓൺലൈൻ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ 15 വർഷമായി മാർത്തോമാ സഭയിൽ വൈദികനായി സേവനമനുഷ്ഠിക്കുന്ന സന്തോഷ് വർഗീസ് അച്ചൻ, നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും കവിതകളുടെയും രചയിതാവ് കൂടിയാണ്. ആന്ധ്രാപ്രദേശിലെ മിഷൻ മേഖലകളിൽ ഏഴു വർഷത്തോളം മിഷണറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

മാർച്ച് 27, വെള്ളിയാഴ്ച രാത്രി 8:15 (EST), ഡാളസ് സമയം വൈകിട്ട് 7:15. (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 5:45-ന്)  സൂം പ്ലാറ്റ്‌ഫോമിൽ  ‘സ്വർഗ്ഗീയ നാദം സംഗീത വിരുന്ന് സംഘടിപ്പിക്കുന്ന സംഗീത നിശയിൽ പങ്കെടുക്കുന്നതിന് മീറ്റിംഗ് ഐഡി: 769 374 4841 പാസ്‌കോഡ്: music

ഫിലിപ്പ് വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ റെവ. ഡോ. ഇട്ടി മാത്യു സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, സാബു, ജോജു, അജി, റവ . സാം ലൂക്കോസ്, ക്രിസ്റ്റോ, ഷീബ, ക്രിസ്റ്റ എന്നിവരടങ്ങുന്ന പ്രമുഖ ഗായകനിര പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും. സംഗീതത്തെയും വചനത്തെയും സ്നേഹിക്കുന്ന എല്ലാവരെയും ഈ വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ടിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അനുകൂല സംഘടനകളുമായി ചേർന്ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു

ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐ.ഒ.സി) കേരള ചാപ്റ്റർ യു.ഡി.എഫ് അനുകൂല സംഘടനകളുമായി…

2 hours ago

ഫ്ലോറിഡയിലെ മിഡിൽ സ്കൂളിൽ കത്തിക്കുത്ത്; രണ്ട് കുട്ടികൾക്കും ഒരധ്യാപകനും പരിക്ക്

ഫ്ലോറിഡ:ഫ്ലോറിഡയിലെ വാൾട്ടൺ മിഡിൽ സ്കൂളിൽ ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും ഒരു മുതിർന്ന വ്യക്തിക്കും (അധ്യാപകൻ/ജീവനക്കാരൻ) പരിക്കേറ്റു.…

5 hours ago

യുദ്ധം കനക്കുന്നു… പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ പ്രതിഷേധം; എണ്ണവിലയിലും ആശങ്ക

പ്ലാനോ(ഡാളസ്): ഇറാനിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ടെക്സസിലെ പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നിലവിലെ ഭരണകൂടത്തിനെതിരെയും…

5 hours ago

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഏറ്റവും പ്രയാസം നേരിടുന്നത് ടാലയിലും ഫിംഗ്ലാസിലും

പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ…

5 hours ago

ഡെൻമാർക്ക് പ്രധാനമന്ത്രി രാജിവച്ചു

പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികളുള്ള സഖ്യത്തിന് വൻ പരാജയം നേരിട്ടതിനെത്തുടർന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ തന്റെ സർക്കാരിന്റെ രാജി രാജാവിന്…

8 hours ago

ഡബ്ലിൻ എയർപോർട്ടിലെ യാത്രക്കാരുടെ പരിധി; വിമാന ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവിന് കാരണമാകും

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…

14 hours ago