ഡാലസ് : അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന പ്രതിഷേധ പ്രകടനങ്ങളും ആക്രമസംഭവങ്ങളും യുവാക്കളുടെ മനസ്സിനെ എത്രമാത്രം വൃണപ്പെടുത്തുന്നുവെന്നും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും വിജയകരമായി തരണം ചെയ്യാനാകുമെന്നും ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സൗത്ത് വെസ്റ്റ് ബ്രദറണ്‍! കോണ്‍ഫറന്‍സ് ടേബിള്‍ ടോക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
ജൂലൈ 17 വെള്ളിയാഴ്ച ഡാലസ് സമയം വൈകിട്ട് 7 മണിക്കുള്ള ടേബിള്‍ ടോക്കില്‍ പ്രമുഖ യൂത്ത് മിനിസ്റ്റേഴ്‌സായ റെ ഗൊണ്‍സാലസ്, റോഡ് ഡ്യുബെറി, ജേക്കബ് തോമസ്, ഡാന്‍ ലിം, നാറ്റ് ബ്രാംസെന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
യുവജനങ്ങള്‍ക്ക് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനും അതിനു ശരിയായ ഉത്തരം നല്‍കുന്നതിനും ക്രമീകരണം ചെയ്തിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. സഭാ വിത്യാസമില്ലാതെ ഏതൊരാള്‍ക്കും ഈ വെര്‍ച്ച്വല്‍ മീറ്റിന് പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഐസക്ക് സാമുവേല്‍ (സെക്രട്ടറി), ഫിലിപ്പ് വടക്കന്‍ (ട്രഷറര്‍), മോഹന്‍ എം. ഒ. (അസി. ട്രഷറര്‍), ചാള്‍സ് ഡാനിയേല്‍ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
http://www.brethern.com ലും വിവരങ്ങള്‍ ലഭ്യമാണ്.
roji@rocketmail.com വഴിയും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
ആടിൻ്റെ രണ്ടുപതിപ്പുകളിലായി അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ്. ഷാജി പാപ്പനും, ഡ്യൂഡും അറക്കൽ,അബുവും സാത്താൻ സേവ്യറും സർബത്ത്…
ന്യൂയോർക്ക്: നഗരത്തിൽ ജൂതവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതോടെ പുതിയ മേയർ സോഹ്‌റാൻ മാംദാനിക്കെതിരെ ജൂത സമൂഹം രംഗത്ത്.…
മിയാമിഫ്ലോറിഡ):സോഷ്യൽ മീഡിയയിൽ 3 ലക്ഷത്തോളം ഫോളോവേഴ്‌സുമായി തരംഗം സൃഷ്ടിച്ച വലേറിയ, കാമില എന്നീ "ഒട്ടിച്ചേർന്ന ഇരട്ടകളുടെ" സത്യാവസ്ഥ പുറത്ത്. ഇവർ…
ഡാളസ്: ഡാളസിലെ ഡീപ് എല്ലുമിലുണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:36-ഓടെ 400 നോർത്ത് ഗുഡ്…
ഡാളസ്: വിരമിച്ച ഡാളസ് പോലീസ് ഉദ്യോഗസ്ഥനായ പോൾ ഇൻമാൻ, വിദേശ ജയിലിൽ 12 വർഷത്തെ തടവുശിക്ഷ നേരിടുന്ന തന്റെ മകളെ…
ഹൂസ്റ്റൺ: ഹൂസ്റ്റൺ സർവ്വകലാശാലയിലെ (University of Houston) വിദ്യാർത്ഥിക്ക് നേരെ തോക്കുചൂണ്ടി കവർച്ച നടന്നതായി പോലീസ് റിപ്പോർട്ട് ചെയ്തു. സർവ്വകലാശാലയുടെ…