America

ടെക്സാസ് പട്ടാളകാരിയുടെ വധം; വിവരം നൽകുന്നവർക്ക് 55000 ഡോളർ പാരിതോഷികം വാഗ്ദാനം

ക്ളാർക് വില്ല (ടെന്നിസി):  നോർത്ത് ടെക്സാസ് മെസ്‌ക്വിറ്റിൽ  പട്ടാളകാരി കാറ്റിയയുടെ  കുടുംബം  മരണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് $55,000 പാരിതോഷികം പ്രഖ്യാപിച്ചു.

കാറ്റിയ ഡ്യുനാസ്-അഗ്വിലാർ ടെന്നസിയിൽ അവർ താമസിച്ചിരുന്ന ഫോർട്ട് കാംബെൽ സൈനിക താവളത്തിനു  സമീപമാണ് കൊല്ലപ്പെട്ടത് .തൻ്റെ 23 വയസ്സുള്ള മകളുടെ മരണത്തിൽ “വിചിത്രമായ എന്തോ” ഉണ്ടെന്ന് കാർമെൻ അഗ്വിലാർ പറയുന്നു.

തൻ്റെ മകൾ മെയ് 5 ന് സൈന്യത്തിൽ നിന്ന് വിരമിച്ച് ടെക്‌സാസിലേക്ക് മടങ്ങാൻ തയ്യാറായിരുന്നുവെന്ന് അഗ്വിലറുടെ കുടുംബം പറയുന്നു, എന്നാൽ ബേസിലെ ഒരു കൗൺസിലറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവൾ പെട്ടെന്ന് മനസ്സ് മാറ്റിയാതായി  അമ്മ കാർമെൻ അഗ്വിലാർ പറഞ്ഞു.

രണ്ടാഴ്ചയ്ക്ക് ശേഷം, മെയ് 18 ന് കെൻ്റക്കിയിലെ ഫോർട്ട് കാംപ്ബെൽ ബേസിലെ ഒരു അപ്പാർട്ട്മെൻ്റിൽ ഡ്യുനാസ്-അഗ്വിലാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവളുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും എങ്ങനെ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞിട്ടില്ല.

എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, അഗ്വിലാർ പറഞ്ഞു. “എനിക്ക് മനസ്സിലാകുന്നില്ല … ഞാൻ നീതി ചോദിക്കുന്നു.”

ശനിയാഴ്ച ഉച്ചതിരിഞ്ഞ്, അഗ്വിലാറിൻ്റെ അമ്മയും സഹോദരിയും ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിൻ അമേരിക്കൻ സിറ്റിസൺസ് (LULAC) യുമായി ചേർന്ന് അവളുടെ കൊലയാളിയിലേക്ക് നയിക്കുന്ന വിവരങ്ങളുമായി മുന്നോട്ട് വരാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കേസ് പരിഹരിക്കാൻ പോലീസിനെ സഹായിക്കുന്ന ഏതൊരു വിവരത്തിനും കുടുംബത്തിൽ നിന്നും ലുലാക്കിൽ നിന്നും $55,000 പാരിതോഷികം പ്രഖ്യാപിച്ചു.

ഇത് ചെയ്ത ആളും മിലിട്ടറിയിലാണെന്ന് കരുതുന്നുണ്ടോ എന്ന് ആരോ ചോദിച്ചപ്പോൾ അഗ്വിലാറിൻ്റെ അമ്മ വികാരാധീനയായി.”അവൾ ആദ്യത്തെ ആളല്ല. പ്രശ്നം ഉള്ളിലാണ്. അത് ഉള്ളിലാണ്. പുറത്തല്ല. എല്ലാം ഉള്ളിലാണ്. അവർക്കറിയാം, നിങ്ങൾക്കും അറിയാം,” കാർമെൻ അഗ്വിലാർ പറഞ്ഞു.

ഡാളസ് നോർത്ത് മെസ്‌കൈറ്റ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് അഗ്വിലാർ സൈന്യത്തിൽ ചേർന്നത്.

2019-ൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയപ്പോൾ, കെൻ്റക്കി-ടെന്നസി അതിർത്തിയിലെ ഫോർട്ട് കാംപ്‌ബെല്ലിൽ അവൾകു പ്രവേശനം ലഭിച്ചു.  4 വയസ്സുള്ള ഒരു മകനും ഉണ്ട്.

റിപ്പോർട്ട് – പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

1 hour ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

4 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

4 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

5 hours ago

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

1 day ago

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…

1 day ago