ലാസ്‌വേഗസ്: കാറിനകത്തിരുന്ന് ചൂടേറ്റ് മരണാസന്നയായ ഒരു വയസുള്ള മകളെ രക്ഷിക്കാന്‍ കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന തര്‍ക്കത്തിനൊടുവില്‍ കാറിനുള്ളില്‍ ഒരു വയസുകാരി ചൂടേറ്റ് മരിച്ചു.
ഒക്ടോബര്‍ 5 തിങ്കളാഴ്ചയായിരുന്നു സംഭവം. കാറിനകത്ത് താക്കോല്‍ മറന്നുവച്ചെന്നും, ഗ്ലാസ് തുറക്കാന്‍ ഉടന്‍ കൊല്ലനെ വിളിക്കണമെന്നും കുട്ടിയുടെ പിതാവായ സിഡ്‌നി ഡീല്‍ തന്റെ സഹോദരനെ ഫോണില്‍ വിളിച്ചു ആവശ്യപ്പെട്ടു. കുട്ടി കാറിനകത്തുണ്ടെന്നും എയര്‍കണ്ടീഷന്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും സിഡ്‌നി പറഞ്ഞു. കൊല്ലന്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ സിഡ്‌നി വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് സഹോദരന്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി കാറിന്റെ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഉടന്‍ ചില്ലുകള്‍ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് പോലീസ് സിഡ്‌നിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പുതിയ കാറാണെന്നും ചില്ലുകള്‍ പൊട്ടിച്ചാല്‍ അത് നന്നാക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നും സിഡ്‌നി പറഞ്ഞു. പോലീസ് ബലം പ്രയോഗിച്ചു വിന്‍ഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. ഒക്ടോബര്‍ 8ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.
അമേരിക്കയില്‍ 2020 ല്‍ കാറിലിരുന്നു ചൂടേറ്റ് മരിക്കുന്ന ഇരുപത്തിമൂന്നാമത്തെ സംഭവമാണിത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…