താമ്പാ (ഫ്‌ളോറിഡ): മുന്‍ ഭാര്യയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും, ഫ്‌ളോറിഡയിലുള്ള അവരുടെ വീട്ടിലേക്ക് ചത്ത എലിയെ മെയിലില്‍ അയയ്ക്കുകയും ചെയ്ത ഇന്ത്യാനയില്‍ നിന്നുള്ള റോംനി ക്രിസ്റ്റഫര്‍ എല്ലിസിനെ (57) നാലുവര്‍ഷം പത്തുമാസം ഫെഡറല്‍ ജയിലില്‍ തടവിലിടാന്‍ കോടതി വിധി.
ഏപ്രില്‍ മാസം കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചത് ജനുവരി അഞ്ച് ചൊവ്വാഴ്ചയാണ്. റാംബ ഫെഡറല്‍ കോടതിയുടെ വിധിയില്‍ പ്രതി മുന്‍ ഭാര്യയെ ശിരഛേദം ചെയ്യുമെന്നും കത്തിച്ചുകളയുമെന്നും ഭീഷണി മുഴക്കുകയും, അപകടകരമായ വസ്തു മെയില്‍ ചെയ്തതായും കണ്ടെത്തിയിരുന്നു.
നാലു വര്‍ഷത്തോളമാണ് ഇയാള്‍ മുന്‍ ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിയത്. ചത്ത എലിക്കൊപ്പം കറുത്ത ഒരു റോസാപ്പൂവും ഇയാള്‍ മെയില്‍ ചെയ്തിരുന്നു.
മെയില്‍ പരിശോധിച്ച പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ ഇയാളുടെ ഇന്ത്യാനപ്പോളീസിലുള്ള വസതി റെയ്ഡ് ചെയ്തു മുന്‍ ഭാര്യയുടെ മേല്‍വിലാസവും, ഭാര്യയുടെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും പേരുകളും ഉള്‍പ്പെടുന്ന കൈകൊണ്ടെഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിരുന്നു. ഭീഷണി നിലനില്‍ക്കെ ഇന്ത്യാനയില്‍ നിന്നും മുന്‍ ഭാര്യയെ കാണുന്നതിന് ഫ്‌ളോറിഡയിലേക്ക് വരുന്നുവെന്ന ടെക്സ്റ്റ് മെസേജും ഇയാള്‍ അയച്ചിരുന്നു.
By പി.പി. ചെറിയാന്‍
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…