America

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സംഘടിപ്പിച്ച മാധ്യമ വിചാരണ ഏറെ ശ്രദ്ധേയമായി

ഗാർലാൻഡ് (ഡാളസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാധ്യമ വിചാരണ ഏറെ ശ്രദ്ധേയമായി. സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 5 ന് ഗാർലൻഡിലുള്ള കേരള അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സംവാദത്തിൽ മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ സജീവമായി പങ്കെടുത്തു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡൻ്റ് സണ്ണി മാളിയേക്കൽ മാധ്യമ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു.ഇന്നത്തെ സമൂഹത്തിൽ അത്യന്താപേക്ഷിതവും ചര്‍ച്ചചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമാണ് ഇന്നത്തെ “മാധ്യമ പ്രവർത്തനം ഇങ്ങനെ ആയാൽ എങ്ങനെ” എന്നത് എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മാളിയേക്കൽ ഓർപ്പിച്ചു. ഒരു ജനാധിപത്യ സംവിധാനത്തിൽ ‘മാധ്യമം’ നാലാമത്തെ തൂണാണ് എന്ന് നമ്മൾ ഏറെക്കാലമായി കേട്ടുപോരുകയാണ്. എന്നാൽ ഇന്നത്തെ മാധ്യമം അതിൻ്റെ കർത്തവ്യങ്ങൾ എത്രമാത്രം അനുഷ്ഠിക്കുന്നു എന്ന് നമുക്ക് ചോദിക്കേണ്ടിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു.’സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദം’ എന്ന നിലയിലായിരുന്നു മാധ്യമങ്ങൾ എപ്പോഴും. പക്ഷേ ഇന്ന്, ആ ശബ്ദം പലപ്പോഴും രാഷ്ട്രീയ പാർട്ടികൾക്കും, മാധ്യമ മുതലാളികൾക്കും അടിയറവ് പറഞ്ഞിരിക്കുന്ന അന്തരീക്ഷം സംജാതമായിരിക്കുന്നതായി സമ്മേളനം വിലയിരുത്തി. ഒബ്‌ജക്റ്റിവിറ്റി ഇല്ലായ്മയും, സെൻസഷണലിസവും ജനങ്ങളിലേക്ക് തെറ്റായ വിവരങ്ങൾ പകരപ്പെടുന്നതിനും, ഭീതിയും ഉത്കണ്ഠയും വളർത്തുവാനും മാത്രമേ ഉപകരിക്കുന്നുള്ളൂ. കൃത്യതയേക്കാൾ വേഗതയ്ക്ക് കൊടുക്കുന്ന പ്രാധാന്യം അർദ്ധസത്യങ്ങളായ വാർത്തകൾ പ്രചരിക്കപ്പെടുന്നതിന് കാരണം ആകുന്നു. വ്യക്തിപരവും, രാഷ്ട്രീയ പ്രേരിതവുമായ അജൻഡകളെ വാർത്താ അവതരണത്തിൽ തള്ളികയറ്റി സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്ന പ്രവണത ദോഷകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി.സോഷ്യൽ മീഡിയയുടെ വളർച്ചയും, പ്രചരണവും വിപ്ലവകരമായ നല്ല മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, അതിനൊപ്പം വലിയൊരു വെല്ലുവിളിയുമാണ്. കുറിക്കപ്പെടുന്നതും, പങ്കുവെയ്ക്ക പെടുന്നതുമായ വാർത്തയുടേയും, വിവരത്തിന്റെയും സത്യസന്ധത പരിശോധിക്കപ്പെടുന്നില്ല. അങ്ങനെ വ്യാജ വാർത്തകൾ (fake news) ഒരു സാമൂഹിക വൈറസായി മാറുകയാണ്. വാർത്തയുടെ വ്യാപാരവൽക്കരണം എന്ന പ്രവണത ഓരോ മാധ്യമ സ്ഥാപനങ്ങളും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും, മാധ്യമ പ്രവർത്തനം ഒരു ജോലി അല്ല — അത് ഒരു സാമൂഹിക ഉത്തരവാദിത്തമാണ് എന്ന വസ്തുത മനസ്സിലാക്കി, ഓരോ പത്രപ്രവർത്തകനും സ്വയം ഒരു തെളിച്ചമാകേണ്ടത് അനിവാര്യമാണ്. മാധ്യമം, ജനാധിപത്യത്തിന്റെ കണ്ണാണ്. അതു കാഴ്ച നഷ്ടപ്പെടുന്ന പക്ഷം, സമൂഹം വലിയ അപകട സാധ്യതയിലേക്ക് നയിക്കപ്പെടുമെന്നതിനാൽ, മാധ്യമ പ്രവർത്തനം ശക്തമായി നിലനില്കണമെന്നും, സത്യസന്ധതയോടെയും, നിഷ്പക്ഷതയോടും ജനഹിതപരമായിരിക്കണമെന്നും യോഗം നിഷ്കർഷിച്ചു.ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകനും , സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ജോസഫ് നമ്പിമഠം മുഖ്യാതിഥി പങ്കെടുത്തു.

തത്വമസി അവാർഡ് ജേതാവായ അദ്ദേഹത്തെ പ്രസ്ക്ലബ്ബിൻ്റെ പേരിൽ പ്രശസ്തിപത്രം നൽകി ആദരിച്ചു. ഡാളസിലെ എന്ന് മാത്രമല്ല അമേരിക്കയിലെ വിവിധ സാഹിത്യ പ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകുവാൻ തനിക്ക് ഇടയായ ഗതകാലസ്മരണകൾ ശ്രീ ജോസഫ് നമ്പിമഠം തൻ്റെ മറുപടി പ്രസംഗത്തിൽ വിശദീകരിച്ചു.മാധ്യമ വിചാരണ സംവാദത്തിന് സാം മാത്യു നേതൃത്വം വഹിച്ചു. മാധ്യമം, ജനാധിപത്യത്തിന്റെ കണ്ണാണ്. മാധ്യമ-സാംസ്കാരിക – സംഘടനാ പ്രവർത്തകരായ ടി.സി. ചാക്കോ, പി.പി. ചെറിയാൻ, ബിജിലി ജോർജ്ജ്, സിജു വി. ജോർജജ് , അനശ്വർ മാമ്പള്ളിൽ, രാജു തരകൻ, തോമസ് ചിറമേൽ, പാസ്റ്റർ ജോൺസൺ സഖറിയാ, വെസ്ളി മാത്യു, പ്രദീപ് നാഗനൂലിൽ , ഷിജു ഏബ്രഹാം, അലക്സ് അലക്സാണ്ടർ, മാത്യു ഒഴുകയിൽ, പി.സി. മാത്യു, സി.പി. പൗലോസ്, ബെന്നി ജോൺ, പ്രസാദ് തീയാടിക്കൽ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി ബിജിലി ജോർജ്ജ് കൃതജ്ഞത രേഖപ്പെടുത്തി.വാർത്ത: സാം മാത്യു.Follow Us on Instagram!GNN24X7 IRELAND :

🔗https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==GNN

NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

Sub Editor

Recent Posts

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

3 hours ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

5 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

5 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

7 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

9 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

1 day ago