വാഷിംഗ്ടണ്‍: വാഷിംഗ്ടണിൽ സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന മിഷേല്‍ ഡിഗന്‍ തന്റെ ഏഴു വയസ് വീതമുള്ള ഇരട്ട പെണ്‍കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് സഡന്‍വാലിയിലെ വീട്ടിലായിരുന്നു ദാരുണ സംഭവം.
തൊട്ടടുത്ത ദിവസം സമീപവാസി അറിയിച്ചതിനെ തുടര്‍ന്ന് പരിശോധനക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
മുന്‍ സുഹൃത്തായിരുന്ന കുട്ടികളുടെ പിതാവുമായി കുട്ടികളുടെ അവകാശം സംബന്ധിച്ചു കോടതിയില്‍ കേസു നടന്നുവരുന്നതിനിടയിലാണ് മിഷേല്‍ ഈ ക്രൂരകൃത്യത്തിനു മുതിര്‍ന്നത്. കുട്ടികളെ വിട്ടുകൊടുക്കേണ്ടിവരുമോ എന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നതായി മിഷേലിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു.
കുട്ടികളെ ഒരിക്കല്‍ പോലും ഉപദ്രവിച്ചിട്ടില്ലാത്ത മിഷേലിന്റെ സ്വഭാവത്തെ കുറിച്ചു സഹപ്രവര്‍ത്തകര്‍ക്കും സമീപവാസികള്‍ക്കും വലിയ മതിപ്പായിരുന്നു. സമീപ കാലത്തായി ഇവര്‍ മാനസിക തകര്‍ച്ചയിലായിരുന്നുവെന്നും കുട്ടികളെ കുറിച്ചുള്ള ചിന്ത മിഷേലിനെ അലട്ടിയിരുന്നതായും അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…