ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സേവനം അഭിനന്ദനാര്‍ഹം: ശ്രീശ്രീ രവിശങ്കര്‍

0
62

ന്യുയോര്‍ക്ക്: ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ത്യാഗനിര്‍ഭര സേവനം അനുഷ്ഠിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ശ്രീ ശ്രീ രവിശങ്കര്‍. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജന്‍ സംഘടിപ്പിച്ച സൂം മീറ്റിങ്ങില്‍ പുതുവത്സരാശംസകള്‍ അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു രവിശങ്കര്‍.

പ്രസിഡന്റ് ഡോ. സുധാകര്‍ അധ്യക്ഷത വഹിച്ചു. സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി മനുഷ്യ സമൂഹത്തിന് നല്‍കുന്ന വിലപ്പെട്ട സേവനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കേണ്ടതാണെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അമേരിക്കയില്‍ ഇന്ത്യന്‍ ഒറിജിന്‍ ഡോക്ടര്‍ന്മാരുടെ സംഘടന (എഎപിഐ)യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ സുധാകര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നതിനും ശ്രീ ശ്രീ രവിശങ്കര്‍ സമയം കണ്ടെത്തി.

2020 നിരവധി വെല്ലുവിളികളുടെ വര്‍ഷമായിരുന്നു. ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ കവര്‍ന്നെടുത്ത കോവിഡ് 19 എന്ന പ്രധാന വിഷയത്തിനു ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മാനസികമായും ശാരീരികമായും കോവിഡ് 19 മനുഷ്യരാശിയെ തളര്‍ത്തിയിരിക്കുന്നു. ഇതില്‍ നിന്നും ഒരു മോചനം ആവശ്യമാണ്. 2021 വര്‍ഷം കോവിഡിനെ അതിജീവിക്കുന്ന ഒരു വര്‍ഷമായി തീരട്ടേയെന്ന് രവിശങ്കര്‍ ആശംസിക്കുകയും ചെയ്തു.

പുതുവത്സരാഘോഷണങ്ങളുടെ ഭാഗമായി ഗൗതം ഭരത്രാജ്, നിരന്‍ജാന എന്നീ കലാകാരന്മാര്‍ പങ്കെടുത്ത (ഇന്ത്യയില്‍ നിന്നും) ക്ലാസിക് മ്യൂസിക്കും ഉണ്ടായിരുന്നു.

By പി.പി. ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here