നോർത്ത് കരോളിന: നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരത്തിന്റെ ഉദ്ഘാടനം ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീ വെങ്കിടേശ്വര ടെമ്പിൾ നടന്ന ചടങ്ങിൽ നോർത്ത് കരോലിന സംസ്ഥാന ഗവർണർ റോയ് കൂപ്പർ ഉദ്ഘാടനം ചെയ്തു.
ഐക്യത്തെയും സമൃദ്ധിയുടെയും ചിഹ്നമായ ഈ ക്ഷേത്രഗോപുരം പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ച ശ്രീ വെങ്കിടേശ്വര അമ്പലത്തോട് ചേർന്നാണ് നിർമിച്ചിരിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു. ഈ ഗോപുരത്തിന്റെ നിർമാണ അനുമതി 2019 ലഭിക്കുകയും 2020 ഏപ്രിലിൽ പണി പൂർത്തീകരിക്കുകയും ചെയ്തു. 87 അടി ഉയരമുള്ള ക്ഷേത്രഗോപുരം നിർമ്മിക്കുന്നതിന് ഏകദേശം 2.5 മില്യൺ ഡോളറാണ് ചെലവഴിച്ചത്. 5000 ത്തിലധികം പേരിൽ നിന്നും ഇതിനായി സംഭാവനകൾ ലഭിച്ചതായും ക്ഷേത്രം കമ്മിറ്റി ജനറൽ സെക്രട്ടറി ലക്ഷ്യനാരായണൻ ശ്രീനിവാസൻ അറിയിച്ചു.
തിരുപ്പതി ശ്രീ വെങ്കിയേശ്വര അമ്പലത്തിന്റെ മാതൃകയിലാണ് ഇതിന്റെ നിർമാണം. നോർത്ത് കാരോളിനായിൽ താമസിക്കുന്ന ഏറ്റവും വലിയ എത്തിനിക് ഗ്രൂപ്പായ (425000) ഏഷ്യൻ അമേരിക്കൻസിനു ഒരഭിമാനമായിരിക്കയാണ് ഈ ക്ഷേത്രഗോപുരം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…