ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുന്നതിനാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വീണ്ടും നിരക്കുകള്‍ ഉയര്‍ത്തിതുടങ്ങി. ഏറ്റവും ഒടുവില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വാണ് വായ്പാ നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത്. രണ്ടുദശാബ്ദത്തിനിടെയിലെ കുത്തനെയുള്ള വര്‍ധനവാണ് ഫെഡ് റിസര്‍വ് പ്രഖ്യാപിച്ചത്.
ഇതോടെ യുഎസിലെ വായ്പാ നിരക്കില്‍ 0.75 മുതല്‍ ഒരുശതമാനംവരെ വര്‍ധനവുണ്ടാകും. 2000ത്തിനുശേഷം ഇതാദ്യമായാണ് യുഎസ് കേന്ദ്ര ബാങ്ക് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. വരാനിരിക്കുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി യോഗങ്ങളിലും ഘട്ടംഘട്ടമായി നിരക്ക് ഉയര്‍ത്തല്‍ തുടര്‍ന്നേക്കും.
കോവിഡിനെ തുടര്‍ന്ന് വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിനായി ഫെഡ് റിസര്‍വ് സ്വീകരിച്ച നടപടികളില്‍നിന്നുള്ള പിന്മാറ്റംതുടരുകയാണ്. ദീര്‍ഘകാല വായ്പാ നിരക്കുകള്‍ പിടിച്ചനിര്‍ത്താന്‍ വിപണിയില്‍നിന്ന് വന്‍തോതില്‍ ബോണ്ടുകള്‍ വാങ്ങിയിരുന്നു. ഈ നടപടിയില്‍നിന്ന് ഘട്ടംഘട്ടമായി പിന്മാറുന്നത് വിപണിയില്‍ വായ്പാചെലവ് വര്‍ധിക്കാനിടയാക്കും.
ഉയര്‍ന്ന വായ്പാ ചെലവ് പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ കണക്കുകൂട്ടല്‍. ക്രഡിറ്റ് പോളിസിയില്‍ പിടിമുറുക്കുന്നത് മന്ദഗതിയിലാണെന്ന വിമര്‍ശനം ഫെഡ് റിസര്‍വ് നേരിടുന്നുണ്ട്. പെട്ടെന്നുള്ള നീക്കം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്നും വിഗദ്ധര്‍ നിരീക്ഷിക്കുന്നു. സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാതെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോ പവര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈവര്‍ഷം അവസാനത്തോടെ നിരക്ക് 2.4ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…