മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനം, നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTHEAST RAC) നേതൃത്വത്തിൽ സാമൂഹിക ജീവിതത്തിലും, കുടുംബ-വ്യക്തി ജീവിതങ്ങളിലും നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് സാന്ത്വനം എങ്ങനെ നൽകാം എന്ന ലക്ഷ്യത്തോടെ ഒരു ശിൽപശാല ന്യൂയോർക്കിൽ നടത്തപ്പെടുന്നു.
ന്യൂ യോർക്കിലുള്ള സെൻറ് ജോൺസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (90-37 213th St, Queens Village, NY 11428) ജൂൺ 22-നു ശനിയാഴ്ച്ച രാവിലെ 9:00 മുതൽ ഉച്ചക്ക് 1.00 വരെയാണ് ശിൽപശാല. ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉത്‌ഘാടനം നിർവ്വഹിക്കും ഈ മേഖലയിലെ വിദഗ്ദ്ധരായ റവ. ഡോ. പ്രമോദ് സക്കറിയ, ശ്രീമതി. സൂസൻ തോമസ്, എന്നിവർ ഈ ശില്പശാലക്കു നേതൃത്വം നൽകും.
13 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം. ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ വെച്ച് നടത്തപ്പെടുന്ന ഈ ശിൽപശാലകൾ അനേകർക്ക് സാന്ത്വനം നൽകുന്ന വേദിയാണ്.
ഭദ്രാസന കോർഡിനേറ്റർന്മാരായ റവ. ജെയ്സൺ എ. തോമസ്, ടോം ഫിലിപ്പ്, നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ ചുമതലക്കാരായ റവ. വി.ടി. തോമസ്, തോമസ് ജേക്കബ്, കുര്യൻ തോമസ്, ബെജി ടി. ജോസഫ് എന്നിവരടങ്ങുന്ന കമ്മിറ്റി ശിൽപശാലയുടെ ക്രമികരണങ്ങൾക്ക് നേതൃത്വം നൽകും.
വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്
വാർത്ത: ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ഇഇഎ ഇതര പൗരന്മാർക്ക് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നതായി നീതിന്യായ മന്ത്രി Jim O’Callaghan അറിയിച്ചു. ജനറൽ വർക്ക്…
അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…
മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…