gnn24x7

പെട്ടിക്കുള്ളിലാക്കി സീല്‍ ചെയ്ത നിലയില്‍ 13 പേരെ അതിര്‍ത്തിയില്‍ പിടികൂടി – പി.പി. ചെറിയാന്‍

0
236
gnn24x7

Picture

ലറിഡോ (ടെക്‌സസ്): ലറീഡോ 1 -35 ചെക്ക് പോയിന്റില്‍ ഒരു വാനിനുള്ളില്‍ നിന്നും 13 മനുഷ്യരെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ അടച്ച് ടേപ്പ് കൊണ്ട് സീല്‍ ചെയ്ത നിലയില്‍ പിടികൂടി. ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാരുടെ ചോദ്യത്തിന് വാന്‍ ഡ്രൈവര്‍ മറുപടി നല്‍കിയത് വാനിനു പുറകില്‍ 13 പെട്ടികളും, ഡ്രൈവറെ സഹായിക്കുന്നതിന് ഒരാളും മാത്രമാണ് വാനില്‍ ഉള്ളതെന്നാണ്.

അനധികൃത കുടിയേറ്റക്കാരായ 13 പേരും ആരോഗ്യവാന്മാരായി കണ്ടെത്തിയതിനാല്‍ ആരേയും ആശുപത്രിയിലേക്ക് മാറ്റാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവറേയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു.

ഇത്തരത്തില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ സീല്‍ ചെയ്ത് മനുഷ്യരെ കടത്തുന്നത് അപൂര്‍വ്വ സംഭവമാണെന്ന് ലറീഡോ ഷെല്‍ട്ടര്‍ ചീഫ് പട്രോള്‍ ഏജന്റ് മാത്യു ജെ. ഹഡക്കു പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള സര്‍വ്വ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് 19 മഹാമാരിയില്‍ ഇത്തരം മനുഷ്യക്കടത്ത് സമൂഹത്തില്‍ രോഗവ്യാപനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here