റോക്ക്‌ഫോര്‍ഡ് (ഇല്ലിനോയ്‌സ്): യുഎസ് ആര്‍മിയില്‍ ഉദ്യോഗസ്ഥനായ ഫ്‌ളോറിഡയില്‍ നിന്നുള്ള ഡ്യൂക്ക് വെമ്പ് നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും, മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോക്ക്‌ഫോര്‍ഡ് പോലീസ് ചീഫ് ഡാന്‍ ഒ ഷിയ ഡിസംബര്‍ 27-ന് ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. നോര്‍ത്ത് ഈസ്റ്റ് ചിക്കാഗോയില്‍ നിന്നും 80 മൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന റോക്ക്‌ഫോര്‍ഡ് ഡോണ്‍ കാര്‍ട്ടര്‍ ലയ്ന്‍സ് ബൗളിംഗ് അലിയിലേക്ക് തള്ളിക്കയറി കെട്ടിടത്തിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറിലുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്ക് നേരേയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
കോവിഡ് മാനദണ്ഡമനുസരിച്ച് ബൗളിംഗ് അലി അടഞ്ഞുകിടക്കുകയായിരുന്നുവെങ്കിലും കെട്ടിടത്തിന് മുകളില്‍ ബാര്‍ പ്രവര്‍ത്തിച്ചിരുന്നു. വെടിവയ്പില്‍ പേര് വെളിപ്പെടുത്താത്ത 73, 69, 65 വയസ് വീതമുള്ള മൂന്നു പുരുഷന്മാരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. 16 വയസുള്ള ഒരു പെണ്‍കുട്ടിക്കും, 14 വയസുള്ള ആണ്‍കുട്ടിക്കും, 62 വയസുള്ള മറ്റൊരാള്‍ക്കും വെടിയേറ്റുവെങ്കിലും അപകടഘട്ടം തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസിനു മുന്നില്‍ പ്രതി കീഴടങ്ങി. അറസ്റ്റ് ചെയ്ത പ്രതിക്കെതിരേ മൂന്നു കൊലപാതകവും, മൂന്നു കൊലപാതക ശ്രമത്തിനുമുള്ള കേസ് എടുത്തതായി കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ജെ. ഹേന്‍ലി പറഞ്ഞു. മിലിട്ടറി ഉദ്യോഗസ്ഥനായതുകൊണ്ട് യുഎസ് ആര്‍മിയുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്ന് അറ്റോര്‍ണി അറിയിച്ചു.
By പി.പി. ചെറിയാന്‍
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…