gnn24x7

വൈറ്റ് ഹൗസില്‍ ട്രംപ് താങ്ക്‌സ് ഗിവിംഗ് ഹോളിഡേ ആഘോഷിച്ചു – പി.പി. ചെറിയാന്‍

0
271
gnn24x7
Picture

വാഷിംഗ്ടണ്‍ ഡിസി: താങ്ക്‌സ്ഗിവിംഗിനോടനുബന്ധിച്ച് വര്‍ഷം തോറും വൈറ്റ് ഹൗസില്‍ നടക്കുന്ന ടര്‍ക്കിക്ക് മാപ്പ് നല്‍കല്‍ ചടങ്ങ് ഈ വര്‍ഷവും ആഘോഷിച്ചു. 1947 ല്‍ ആരംഭിച്ച ചടങ്ങിന്റെ 71ാം വാര്‍ഷികം കൂടിയാണിത്. നവംബര്‍ 24 ചൊവാഴ്ച റോസ്ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ 2 ടര്‍ക്കികളെയാണ് കൊണ്ടുവന്നിരുന്നത്. അതില്‍ കോണ്‍ എന്നു പേരുള്ള ടര്‍ക്കിക്ക് പ്രസിഡന്റ് തന്റെ അധികാരമുപയോഗിച്ച് മാപ്പു നല്‍കിയപ്പോള്‍ മറ്റൊരു ടര്‍ക്കി കോമ്പിന് തുടര്‍ന്നും ജീവിക്കുന്നതിനുള്ള അനുമതി നല്‍കുകയായിരുന്നു.

ഈ രണ്ടു ടര്‍ക്കികളും ഇനി തന്റെ മേശയില്‍ ഒരിക്കലും ഭക്ഷണമായി വരികയില്ല. അയോവയില്‍ പ്രത്യേകം വളര്‍ത്തിയെടുത്ത ടര്‍ക്കികളായിരുന്നു കോണും കോമ്പിനും. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചതിനുശേഷം രണ്ടാം തവണയാണ് പ്രസിഡന്റ് ട്രംപ് പൊതുജനങ്ങളെ അഭിമുഖീകരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നൂറോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ട്രംപ് ഒഴിഞ്ഞുമാറി. പ്രഥമവനിതയും കുടുബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. വിലമതിക്കാനാവാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്നതിനും അതു നല്‍കിയതിന് നന്ദി കരേറ്റുന്നതിനും തുടര്‍ന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനും ദൈവത്തോട് അപേക്ഷിക്കുന്നതിന് തയാറാകണമെന്നാണ് ട്രംപ് അവസാനമായി അഭ്യര്‍ഥിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here