അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി. ട്രംപിനെതിരെ കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 എതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപെട്ടത്.അതേസമയം തെളിവുകള്‍ മൂടിവേയ്ക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.
പ്രമേയം തള്ളിയതോടെ ട്രംപിനെതിരായ കുറ്റവിചാരണയില്‍ സെനറ്റില്‍ പുതിയ തെളിവുകള്‍ ഒന്നും അവതരിപ്പിക്കാന്‍ കഴിയില്ല. പുതിയതായി സാക്ഷികളെ വിളിച്ച് വരുത്തി വിചാരണയുമായി മുന്നോട്ട് പോകുന്നതിനും ഡെമോക്രാറ്റുകള്‍ക്ക് കഴിയില്ല.ട്രംപിനെ സംബന്ധിച്ചടുത്തോളം ഇത് വലിയ ആശ്വാസമാണ്.
ട്രംപിന്‍റെ ഡിഫെന്‍സ് സെക്രട്ടറി സെക്രട്ടറി, ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെ വിളിച്ച് വരുത്തി വിചാരണ ചെയ്യണമെന്ന ആവശ്യമാണ് ഡെമോക്രാറ്റുകള്‍ മുന്നോട്ട് വെച്ചത്. അതുകൊണ്ട് തന്നെ സെനറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ട്രംപ് തെളിവുകള്‍ മൂടിവെയ്ക്കുകയാണെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപെടുത്തുന്നു.
സെനറ്റില്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്സിനാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഇംപീച്ച്മെന്‍റ് പ്രമേയം പാസാകുന്നതിന് സാധ്യതയില്ല. എന്നാല്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ട്രംപിനെതിരെ ഈ വിഷയം ആയുധമാക്കുന്നതിനാണ് ഡെമോക്രാറ്റുകളുടെ നീക്കം.
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…