Categories: America

ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്ത രണ്ടുവര്‍ഷത്തെ താരിഫ് യുദ്ധം അവസാനിപ്പിച്ചുകൊണ്ട് യു.എസും ചൈനയും വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാര്‍ പുനരാലോചിക്കാന്‍ താന്‍ തയ്യാറല്ലാ എന്നാണ് ട്രംപിന്റെ നിലവിലെ നിലപാട്.

”വ്യാപാര ഇടപാടിനെക്കുറിച്ച് വീണ്ടും ചര്‍ച്ച നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ചൈനക്കാര്‍ എവിടെയോ പറഞ്ഞു. ഞങ്ങള്‍ വീണ്ടും ചര്‍ച്ച നടത്താന്‍ പോകുന്നില്ല”ട്രംപ് ഫോക്‌സ് ബിസിനസ് ന്യൂസിനോട് പറഞ്ഞു.

‘നോക്കൂ, ആ പ്രത്യേക വിഷയവുമായി (ചൈന) ഇപ്പോള്‍ എന്തെങ്കിലും ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനല്ല. ഞാന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞു. മറ്റ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മനസ്സിലാകും. അവര്‍ ഞങ്ങള്‍ക്ക് ബിസിനസ്സ് ചെയ്യാന്‍ താരിഫ് ഈടാക്കുന്നു,പക്ഷേ ഞങ്ങള്‍ക്ക് അതിനുള്ള അനുവാദമില്ല,” ട്രംപ് പറഞ്ഞു.

യു.എസില്‍ നിന്ന് ചൈനക്കാര്‍ എല്ലായ്‌പ്പോഴും ഇന്‍ടെലെക്ച്ച്വല്‍ പ്രാപ്പര്‍ട്ടി (ഐ.പി) മോഷ്ടിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

അമേരിക്കയും ചൈനയും തമ്മില്‍ നിലവില്‍ പലവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൊവിഡിന് പിന്നില്‍ ചൈനയാണെന്നാണ് ട്രംപിന്റെ വാദം. ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസയില്‍ അമേരിക്ക ഈയടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.

മാര്‍ച്ചില്‍, ചൈന മൂന്ന് അമേരിക്കന്‍ പത്രങ്ങളില്‍ നിന്നും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു.

ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന അഞ്ച് മാധ്യമ സ്ഥാപനങ്ങളെ യു.എസ് പ്രവര്‍ത്തനങ്ങളുമായി വിദേശ എംബസികള്‍ക്ക് തുല്യമായി പരിഗണിക്കാന്‍ തുടങ്ങും എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. കൊവിഡില്‍ അമേരിക്ക അലംഭാവം കാണിച്ചെന്നു ചൂണ്ടിക്കാട്ടി  അമേരിക്കയെ പരിഹസിച്ചുകൊണ്ട് വണ്‍സ് അപ്പോണ്‍ എ വൈറസ് എന്ന പേരില്‍ ചൈന ഒരു അനിമേഷന്‍ വീഡിയോ ഇറക്കിയിരുന്നു. ഇതും അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു.

Newsdesk

Recent Posts

ഇൻഫ്ലുവൻസ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…

39 mins ago

തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ. പി. മാത്യു അന്തരിച്ചു

ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…

52 mins ago

മാരകമായ അലർജിക്ക് സാധ്യത  ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ

സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…

1 hour ago

യുഎസ് വിസ വൈകുന്നു; വിദേശയാത്ര ഒഴിവാക്കാൻ ജീവനക്കാർക്ക് ഗൂഗിളിന്റെ നിർദ്ദേശം

വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…

1 hour ago

പ്രമുഖ റീട്ടെയിലർമാരുടെ പേരിൽ വ്യാജ പരസ്യം; ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…

1 hour ago

ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ജനുവരി മുപ്പതിന്; പ്രൊമോ വീഡിയോയിലൂടെ പ്രഖ്യാപനം

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി…

2 hours ago