വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എപ്പോഴാണെന്ന് പറയാന്‍ പറ്റില്ലെന്നും ട്രംപ് പറഞ്ഞു.
” 19 വര്‍ഷങ്ങളായി ഞങ്ങള്‍ അവിടെ ഉണ്ട്, അത് തന്നെ അധികമാണ്. വേണമെന്ന് തോന്നുമ്പോള്‍ എപ്പോഴാണെങ്കിലും തിരിച്ച് പോകാമല്ലോ,” ട്രംപ് പറഞ്ഞു.
നേരത്തെ ഫെബ്രുവരി 29 ന് ദോഹയില്‍വെച്ച് താലിബാനുമായി ഒപ്പവെച്ച ഉടമ്പടിപ്രകാരം അമേരിക്ക തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു.
11/9 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമത്തിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം താലിബാനെതിരെ യുദ്ധം തുടങ്ങുന്നത്. പിന്നീടങ്ങോട്ട് താലിബാനും അമേരിക്കയും തമ്മില്‍ നിരന്തരമായി യുദ്ധം നടക്കുകയായരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും അവസാനത്തെ സൈനീകനും പുറത്തപോകുംവരെ യുദ്ധത്തില്‍ നിന്ന് തങ്ങള്‍ പിന്മാറില്ലെന്ന് താലിബാന്‍ പറഞ്ഞിരുന്നു.
ഒരിക്കലും ഒടുങ്ങാത്ത യുദ്ധം എന്നായിരുന്നു 2017 ല്‍ ട്രംപ് അഫ്ഗാന്‍ യുദ്ധത്തെക്കുറിച്ച് അഭിപ്രായപ്പെട്ടരുന്നത്.
നേരത്തെ 2000ത്തോളം താലിബാന്‍ തടവുകാരെ മോചിപ്പിക്കാന്‍ പോവുകയാണെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഘാനി പ്രഖ്യാപിച്ചിരുന്നു. മോചിതരാകുന്ന തടവുകാരെ വീണ്ടും യുദ്ധക്കളത്തിലേക്ക് താലിബാന്‍ അയക്കില്ലെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അമേരിക്ക പ്രതികരിച്ചിരുന്നു.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…