വാഷിംഗ്ടണ്‍ ഡിസി: ജോ ബൈഡന്‍ ചുമതലയേല്‍ക്കുന്നതുവരെ ട്രംപിന്റെ ഇംപീച്ച്‌മെന്റിന് സാധ്യതയില്ലെന്നും, ഇംപീച്ച്‌മെന്റ് ട്രയല്‍ ആവശ്യമെങ്കില്‍ ആറു സെനറ്റര്‍മാരുടേയും അംഗീകാരം ആവശ്യമാണെന്നും സെനറ്റില്‍ കാലാവധി പൂര്‍ത്തീകരിച്ച് പുറത്തുപോകുന്ന ഭൂരിപക്ഷ നേതാവ് മിച്ച് മെക്കോണലിന്റെ കുറിപ്പില്‍ പറയുന്നു.
നാന്‍സി പെലോസി ട്രംപിന്റെ ഇംപീച്ച്‌മെന്റ് പ്രമേയം ജനുവരി 11 തിങ്കളാഴ്ച യുഎസ് സെനറ്റ് ഹൗസില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റ് ഹൗസ് പ്രമേയം അംഗീകരിച്ചു. യുഎസ് സെനറ്റില്‍ ജനുവരി 19-നു മാത്രമേ അവതരിപ്പിക്കാനാവൂ. ജനുവരി 19-നാണ് അടുത്ത യുഎസ് സെനറ്റ് സെഷന്‍ മിച്ച് മെക്കോണല്‍ വിളിച്ചിരിക്കുന്നതും. ഇംപീച്ച്‌മെന്റ് ട്രയല്‍ നടക്കുന്ന സെനറ്റില്‍ അധ്യക്ഷത വഹിക്കേണ്ടത് ചീഫ് ജസ്റ്റീസാണ്. ജനുവരി 20-ന് ട്രംപ് സ്ഥാനമൊഴിയുന്നതിനാല്‍ ചീഫ് ജസ്റ്റീസിനെ തന്നെ ലഭിക്കുമോ എന്നതിലും തീരുമാനമായില്ല.
യുഎസ് സെനറ്റില്‍ ജോ ബൈഡന്‍ പ്രസിഡന്റായതിനുശേഷം ട്രയല്‍ നടക്കുകയാണെങ്കില്‍ പോലും റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഒന്നിച്ച് എതിര്‍ക്കുന്നതിനാണ് സാധ്യത. അലാസ്കയില്‍ നിന്നുള്ള ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാത്രമാണ് ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുന്നത്. ട്രംപിന്റെ ഭരണം പത്തുദിവസം കൂടി മാത്രമായതിനാല്‍ ഇംപീച്ച്‌മെന്റിന് സാധ്യത വളരെ വിരളമാണ്.
By പി.പി. ചെറിയാന്‍
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…