ഡിട്രോയിറ്റ്: ഡിസംബര്‍ 25-ന് ക്രിസ്മസ് ആഘോഷിക്കാന്‍ തയാറെടുക്കവേ താമസിച്ചിരുന്ന വീടിനു തീപിടിച്ച് ആറും ഏഴും വയസ് പ്രായമുള്ള രണ്ട് സഹോദരങ്ങള്‍ കൊല്ലപ്പെടുകയും, എട്ടും, പത്തും വയസുള്ള മറ്റ് രണ്ട് സഹോദരങ്ങള്‍ക്ക് കാര്യമായി പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവം ഡിട്രോയിറ്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇരുനില കെട്ടിടത്തിന് രാവിലെ എട്ടുമണിയോടെയാണ് തീപിടിച്ചത്. മുകള്‍നിലയില്‍ മൂന്നു വയസുള്ള കുട്ടിയുമായി കഴിഞ്ഞിരുന്ന മാതാവ് തീ ആളിപ്പടര്‍ന്നതോടെ കുട്ടിയുമായി ജനലിലൂടെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടി രക്ഷപ്പെട്ടു.
കൊല്ലപ്പെട്ട രണ്ട് സഹോദരന്മാരും ലിവിംഗ് റൂമില്‍ നിന്നും രക്ഷപെടാനാകാതെ തീയില്‍ അകപ്പെടുകയായിരുന്നു. മറ്റു രണ്ടു സഹോദരങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റുവെങ്കിലും അവര്‍ പുറത്തേക്ക് ഓടി രക്ഷപെട്ടു.
താഴെ ക്രിസ്മസ് ട്രീക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു കൊല്ലപ്പെട്ട സഹോദരങ്ങള്‍ എന്നാണ് മാതാവ് പറയുന്നത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ കെടുത്തിയപ്പോള്‍ ലിവിംഗ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിനകത്ത് ധാരാളം ഹീറ്ററുകള്‍ ഉണ്ടായിരുന്നതായും, സ്‌മോക്ക് അലാറം വര്‍ക്ക് ചെയ്യുന്നില്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളുടെ പേരില്‍ ഗോ ഫണ്ട് ആരംഭിച്ചിട്ടുണ്ട്.
By പി.പി. ചെറിയാന്‍
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…