ഡിട്രോയിറ്റ്: ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രണം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യാഹുവിനു നല്‍കുന്ന നിരുപാധിക പിന്തുണ പലസ്തീന്‍ ജനതക്കെതിരെ കൂടുതല്‍ കുറ്റകൃത്യം നടത്താന്‍ പ്രേരണയാകുമെന്ന് മിഷിഗണില്‍ നിന്നുളള ഡമോക്രറ്റിക് യുഎസ് കോണ്‍ഗ്രസ് അംഗം റഷീദ താലിസ് പറഞ്ഞു. പലസ്തീനില്‍ നിന്നും അമേരിക്കയിലെത്തി യുഎസ് കോണ്‍ഗ്രസില്‍ അംഗമായ ഏക വനിതയാണ് താലിസ്.
ഡിട്രോയിറ്റിലെ ഫോര്‍ഡ് ഫാക്ടറി സന്ദര്‍ശിക്കാനെത്തിയ ബൈഡനെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിനിടെയിലാണ് താലിസ് തന്റെ അഭിപ്രായം ബൈഡനെ അറിയിച്ചത്. മിഷഗണില്‍ നിന്നുള്ള മറ്റൊരു കോണ്‍ഗ്രസംഗമായ ഡെമ്പി ഡിങ്കലും ബൈഡനെ സ്വീകരിക്കാനെത്തിയിരുന്നു.
യുഎസ് ഹൗസില്‍ കഴിഞ്ഞവാരം റഷീദ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗത്തില്‍ പലസ്തീന്‍ ജനതയുെട ജീവനും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനു ബൈഡന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നതിന് ഇതു വഴിതെളിച്ചു.
ബൈഡന്റെ ഇസ്രയേല്‍ അനുകൂല നിലപാടും സ്വയംരക്ഷയ്ക്ക് അളര്‍ നടത്തുന്ന വ്യോമാക്രമങങ്ങളും ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി വിമര്‍ശിച്ചിരുന്നു.
ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നു ബൈഡന്‍ ആവശ്യപ്പെടുമ്പോഴും ഇസ്രയേലിനു സ്വയംപ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അവകാശമുണ്ടെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
റഷീദയുടെ അഭ്യര്‍ഥനയെ കുറിച്ചു പ്രതികരിക്കാന്‍ ബൈഡന്‍ തയാറായില്ലെങ്കിലും അവരുടെ ആശങ്ക ഉള്‍ക്കൊള്ളുന്നതായി പറഞ്ഞു. റഷീദയുടെ മുത്തശ്ശി റുഫ്തിയ താലിസ് വെസ്റ്റ് ബാങ്കില്‍ ഉണ്ടെന്നും അവരുടെ സംരക്ഷണത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.
by പി.പി. ചെറിയാന്‍
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…