വാഷിംഗ്ടന്‍: യുഎന്നിലെ യുഎസ് അംബാസഡറായി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് നിയമിതയായി. പ്രസിഡന്റ് ബൈഡന്റെ നോമിനിയായ ലിന്‍ഡയുടെ നിയമനം യുഎസ് സെനറ്റ് 20 വോട്ടുകള്‍ക്കെതിരെ 78 വോട്ടുകളോടെ അംഗീകരിച്ചു.
സത്യപ്രതിജ്ഞയ്ക്കുശേഷം ന്യുയോര്‍ക്കിലുള്ള യുഎന്‍ ആസ്ഥാനത്തെത്തി യുന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന് ഔദ്യോഗീക രേഖകള്‍ സമര്‍പ്പിക്കും. കാബിനറ്റ് പദവിയാണ് അംബാസഡര്‍ക്ക് യുഎസ് നല്‍കിയിട്ടുള്ളത്.
ആഗോളതലത്തില്‍ അമേരിക്കയുടെ നേതൃത്വം പുനഃസ്ഥാപിക്കുവാന്‍ ബൈഡന്‍ നടത്തുന്ന ശ്രമത്തിന് ഉത്തമ ഉദാഹരണമാണ് ലിന്‍ഡ തോമസിന്റെ നിയമനമെന്ന്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അമേരിക്കന്‍ മൂല്യങ്ങളോടുള്ള കടപ്പാട് സൂക്ഷിക്കുന്ന, നല്ലൊരു നയതന്ത്രജ്ഞയാണ് യുഎസ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ലിന്‍ഡ തോമസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1952 നവംബര്‍ 22 ന് ലൂസിയാനയിലെ ബേക്കറിലാണ് ലിന്‍ഡയുടെ ജനനം. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സനില്‍ നിന്നും പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. ഡെപ്യൂട്ടി അസി. സെക്രട്ടറി (ബ്യൂറോ ഓഫ് പോപുലേഷന്‍ 2004 2006), ഡെപ്യൂട്ടി അസി. സെക്രട്ടറി (ആഫ്രിക്കന്‍ അഫയേഴ്‌സ് 2006 2008) പാക്കിസ്ഥാന്‍, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ യുഎസ് പ്രതിനിധിയായി പ്രവര്‍ത്തിച്ച പരിചയവും ലിന്‍ഡയ്ക്കുണ്ട്.
By പി.പി ചെറിയാന്‍
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…