വാഷിങ്ടണ്‍: യുഎസ് ക്യാപിറ്റോൾ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ശനിയാഴ്ച്ച യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ചരിത്രപരമായ രണ്ടാമത്തെ ഇംപീച്ച്മെന്റ് വിചാരണ വേളയിൽ റിപ്പബ്ലിക്കൻ മെമ്പർമാരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് മുൻ പ്രസിഡന്റിനെ സെനറ്റ് കുറ്റവിമുക്തനാക്കിയത്.
ജനുവരി ആറിനാണ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് ക്യാപ്പിറ്റോൾ അതിക്രമം ഉണ്ടായത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 13 നാണ് ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സ് ട്രമ്പിനെ ഇംപീച്ച് ചെയ്‌തത്. ഇതേ തുടർന്ന് ട്രംപിനെ ട്വിറ്റർ വിലക്കിയിരുന്നു. അതേസമയം ട്വിറ്ററിന്റെ വിലക്ക് കഴിഞ്ഞ ദിവസം ആജീവാനന്ത കാലത്തേക്ക് നീട്ടിയതായാണ് റിപ്പോർട്ട്.
ജനുവരി 6ന് പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടയിൽ ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ ടവറിലേക്ക് വൻ സുരക്ഷാവലയം മറികടന്ന് അതിക്രമിച്ചു കയറുകയായിരുന്നു. പ്രക്ഷോഭകാരികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പടെ 5 പേർ മരിക്കുകയും ചെയ്തിരുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…