America

മാരകമായ അലർജിക്ക് സാധ്യത  ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ

സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഫ്രാൻസ് ചോക്ലേറ്റ്സ്’ പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ  മുന്നറിയിപ്പ് നൽകി. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഒരു ചേരുവ പാക്കറ്റിൽ രേഖപ്പെടുത്താത്തതിനെത്തുടർന്നാണ് ഈ അടിയന്തര നടപടി.

‘ഫ്രാൻസ് പ്യുവർ ബാർ ആൽമണ്ട് മിൽക്ക് ചോക്ലേറ്റിൽ’ ഹേസൽനട്ട് (Hazelnut) അടങ്ങിയിട്ടുണ്ടെങ്കിലും അത് പാക്കറ്റിലെ ചേരുവകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഹേസൽനട്ട് അലർജിയുള്ളവർ ഈ ചോക്ലേറ്റ് കഴിക്കുന്നത് ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്കും  മരണത്തിനും വരെ കാരണമായേക്കാം.

1.1oz വലിപ്പമുള്ള ‘46% മഡഗാസ്കർ പ്ലാന്റ്-ബേസ്ഡ്’ ചോക്ലേറ്റുകളുടെ 112 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒക്ടോബർ 9 മുതൽ ഡിസംബർ 14 വരെ ഓൺലൈനായും നേരിട്ടും വാങ്ങിയവർ ഇത് ഉപയോഗിക്കരുത്.

ഒരാൾക്ക് അലർജി ബാധിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉപഭോക്താക്കൾ ഈ ചോക്ലേറ്റ് ഉടൻ തന്നെ വാങ്ങിയ ഇടങ്ങളിൽ തിരികെ നൽകി പണം കൈപ്പറ്റണമെന്ന് എഫ്.ഡി.എ നിർദ്ദേശിച്ചു. സോയ അടങ്ങിയത് രേഖപ്പെടുത്താത്തതിനെത്തുടർന്ന് മറ്റൊരു ഭക്ഷ്യ ഉൽപ്പന്നമായ ‘പബ്ലിക്സ് റൈസ് ആൻഡ് പീജിയൻ പീസും’  സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു.

പി പി ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

Sub Editor

Recent Posts

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ നിയന്ത്രണം അവസാനിപ്പിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ പരിധി അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം തയ്യാറാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.ഡബ്ലിൻ എയർപോർട്ട് പാസഞ്ചർ കപ്പാസിറ്റി…

1 hour ago

ഷിക്കാഗോയുടെ മാറ്റത്തിന്റെ നായകൻ; ജമാൽ കോളിന് ISWAI സോഷ്യൽ ഇമ്പാക്ട് അവാർഡ്

ഷിക്കാഗോ: ഇല്ലിനോയിസിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ  (ISWAI) ഏർപ്പെടുത്തിയ പ്രഥമ 'സോഷ്യൽ ഇമ്പാക്ട് അവാർഡ്' പ്രശസ്ത സാമൂഹിക പ്രവർത്തകൻ…

4 hours ago

National Strategy for Improving Community Safety: പൊതുജനാഭിപ്രായ സർവ്വേ ആരംഭിച്ചു

2024 ലെ പോലീസിംഗ്, സെക്യൂരിറ്റി, കമ്മ്യൂണിറ്റി സേഫ്റ്റി ആക്ടിന്റെ ഭാഗമായി, അയർലണ്ടിലുടനീളമുള്ള കമ്മ്യൂണിറ്റി സുരക്ഷ പുനർനിർവചിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ തന്ത്രം…

5 hours ago

പ്ലാനോ വംശീയ അതിക്രമ കേസ്; വ്യാജപ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കും 26 കോടി രൂപ പിഴ

പ്ലാനോ(ഡാലസ്) : തന്റെ മകൻ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കുമെതിരെ കോടതിയുടെ വിധി.…

5 hours ago

അയർലണ്ടിൽ കുട്ടികളെ വീടുകളിൽ തനിച്ചാക്കി പോകുന്നതിനുള്ള പ്രായപരിധി നിയമങ്ങൾ എന്തെല്ലാം.?

പോസ്റ്റ്-പ്രൈമറി സ്കൂളുകൾക്ക് ഫെബ്രുവരിയിലെ മധ്യവേനൽ അവധി സാധാരണയായി ഫെബ്രുവരി 16 തിങ്കളാഴ്ച മുതൽ ഫെബ്രുവരി 20 വെള്ളിയാഴ്ച വരെയാണ്. 2026…

5 hours ago

വെള്ളിമലയുടെ ദുരൂഹതകളുമായി കൂടോത്രം ഒഫീഷ്യൽ ട്രെയിലർ എത്തി

വെള്ളിമലഎന്ന. മലയോര ഗ്രാമത്തിൻ്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോർത്തിണക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു.…

8 hours ago