അമേരിക്ക ഗ്യാസ് സ്റ്റൗ നിരോധിക്കാൻആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളിൽ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന്ചൂണ്ടിക്കാട്ടിയാണ് നീക്കം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി വിഭാഗം. വിഷയത്തിൽ പൊതുജനാഭിപ്രായം തേടാൻ ഏജൻസി ഒക്ടോബറിൽ നിർദേശിച്ചിരുന്നു. ഗാസ് സ്റ്റൗ ഉപയോഗം മറഞ്ഞിരിക്കുന്ന വിപത്താണെന്നാണ് സിപിഎസി ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സുരക്ഷിതമല്ലാത്തവ നിരോധിക്കാമെന്നാണ് ഏജൻസി കമ്മീഷ്ണർ റിച്ചാർജ് ട്രംക ബ്ലൂംബർഗിനോട് പറഞ്ഞത്.
2022 ഡിസംബറിൽ ഇന്റേണൽ ജേണൽ ഓഫ് എൻവയോൺമെന്റൽ റിസചർച്ച് ആന്റ് പബ്ലിക് ഹെൽത്ത് നടത്തിയ പഠം പ്രകാരം കുട്ടികളിലുണ്ടാകുന്ന ആസ്മയുടെ കാരണങ്ങളിലൊന്ന് വീടുകളിലെ ഗ്യാസ് ഉപയോഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 13% ചൈൽഡ്ഹുഡ് ആസ്മയും ഗ്യാസ് ഉപയോഗത്തിലൂടെ വന്നതാണെന്നാണ് പഠനത്തിൽ പറയുന്നത്. ഗ്യാസ് സ്റ്റൗവുകൾ നൈട്രജൻ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവ പുറംതള്ളുന്നുണ്ടെന്നും, കൃത്യമായ വെന്റിലേഷനില്ലാത്തവീടുകളിലാണെങ്കിൽ ഇവ ദോഷകരമായി തീരുമെന്നും മറ്റൊരു പഠനത്തിൽ പറയുന്നു.
അൽപ നേരം നൈട്രജൻ ഡയോക്സൈഡ് ശ്വസിച്ചാൽ കുട്ടികളിലെ ആസ്മ കലശലാകും. കൂടുതൽ നേരം NO2 വുമായി സമ്പർക്കത്തിൽ വരുന്നതോടെ രോഗം മൂർച്ഛിക്കാനും ഇടവരുമെന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്. കണക്കുകൾ പ്രകാരം അമേരിക്കയിലെ 35% വീടുകളിലും ഗ്യാസ് സ്റ്റോവ് ഉപയോഗിക്കുന്നുണ്ട്. കാലിഫോർണിയ, ന്യൂ ജേഴ്സി പോലുള്ളസംസ്ഥാനങ്ങളിൽ 70 ശതമാനത്തോളം ആളുകളും ഗ്യാസ് സ്റ്റൗവിനെ തന്നെയാണ് ആശ്രയിക്കുന്നത്. യുഎസിലെ ബെർക്ലി, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് സിറ്റി പോലുള്ള നഗരങ്ങളിലെ പുതിയ കെട്ടിടങ്ങളിൽ പ്രകൃതിദത്ത വാതകങ്ങൾ ഉപയോഗിക്കുന്നത് ഇതിനോടകം തന്നെ നിരോധിച്ച് കഴിഞ്ഞു.
രാജ്യത്തെ വലിയൊരു ശതമാനവും പാചകത്തിനായി ഉപയോഗിക്കുന്ന ചെലവ് കുറഞ്ഞ മാർഗമാണ് ഗ്യാസ് സ്റ്റൗവ് നിരോധനത്തിലൂടെ ഇല്ലാതാകുന്നത്. അതേസമയം തന്നെ, ഗ്യാസ് സ്റ്റോവ് നിരോധിച്ചാലും മറ്റ് പാചകരീതികൾ മൂലവും വീടിനകത്ത് അന്തരീക്ഷ മലിനീകരണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗ്യാജ് ഏജൻസി രംഗത്ത് പ്രവർത്തിക്കുന്ന ജിൽ നോട്ടിനി പറഞ്ഞത്. ഗ്യാസ് മാറ്റി, പകരം ഇലക്ട്രിക് രീതിയിലേക്ക് മാറുന്നത് ചെലവേറിയ പ്രക്രിയയാകുമെന്ന് അമേരിക്കൻ ഗ്യാസ് അസോസിയേഷനും ചൂണ്ടിക്കാട്ടി.
എന്നാൽ ഇതിന് മറുവാദമുണ്ട്. ബൈഡൻ അനുമതി നൽകിയ ഇൻഫ്ളേഷൻ റിഡക്ഷൻ ആക്ട് പ്രകാരം ഇലക്ട്രിക് സ്റ്റൗവ് വാങ്ങുന്ന ഉപഭോക്താവിന് 840 ഡോളറിന്റെ സബ്സിഡി ലഭിക്കും. ഒപ്പം ഗ്യാസിൽ നിന്ന് ഇലക്ട്രിക് സ്റ്റൗവിലേക്ക് മാറുന്ന ഉപഭോക്താവിന് 500 ഡോളറിന്റെ ധനസഹായവും നൽകും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…