America

തേർഡ് കൺട്രി വിസ ഓപ്ഷൻ നിർത്തലാക്കി അമേരിക്ക

തേർഡ് കൺട്രി വിസ ഓപ്ഷൻ നിർത്തലാക്കി അമേരിക്ക. അമേരിക്കൻ വീസയ്ക്ക് സ്വന്തം രാജ്യത്തിനു പുറത്തു നിന്ന് അപേക്ഷിക്കാൻ ഇനി മുതൽ സാധിക്കില്ല. സ്‌റ്റുഡന്റ് (എഫ്-1), സന്ദർശക (ബി1/ബി2), തൊഴിൽ (എച്ച്-1ബി, ഒ-1) വീസകൾക്ക് ഇനി മുതൽ ജന്മരാജ്യത്തുനിന്നും നിയമപരമായി സ്‌ഥിരതാമസമാക്കിയ രാജ്യത്തുനിന്നും മാത്രമേ അപേക്ഷിക്കാനാകൂ. കോവിഡിനു മുൻപ് അനുവദിച്ച ഇളവാണ് യുഎസ് ഇപ്പോൾ ഒഴിവാക്കുന്നത്. വീസ അഭിമുഖങ്ങൾക്കു വേണ്ടി ദീർഘകാലം കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി സിംഗപ്പൂർ, തായ്‌ലൻഡ്, ജർമനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വീസയ്ക്ക് അപേക്ഷിക്കാൻ അനുവദിച്ചിരുന്നു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഒരു രാജ്യത്തു യുഎസ് വീസ അനുവദിക്കുന്ന സംവിധാനം നിലവിലില്ലെങ്കിൽ മാത്രമേ ഇളവു നൽകൂ എന്നാണു പുതിയ വിശദീകരണം. വീസ അഭിമുഖങ്ങൾക്കു കാലതാമസം നേരിടുന്ന സാഹചര്യത്തിൽ പലരും അയൽ രാജ്യങ്ങൾ വഴി ഇതിനുള്ള വഴി തേടിയിരുന്നു. പുതിയ നിർദേശത്തോടെ ഇന്ത്യയിലെ കോൺസുലേറ്റുകൾ വഴി മാത്രാകും അപേക്ഷ ഞാൻ സാധിക്കുക. ബി1/ബി2 അഭിമുഖങ്ങൾക്ക് നിലവിൽ മുംബൈ, ഹൈദരാബാദ് യുഎസ് കോൺസുലേറ്റുകളിൽ മൂന്നര മാസത്തോളമാണു കാത്തിരിക്കേണ്ടത്.ഡൽഹിയിൽ നാലര മാസവും കൊൽക്കത്തയിൽ അഞ്ചു മാസവും ചെന്നൈയിൽ 9 മാസവുമാണു കാത്തിരിക്കേണ്ടത്.ഇതിനോടകം വിദേശ രാജ്യങ്ങളിൽ നിന്ന് അപേക്ഷ നൽകിയ വിദ്യാർഥികൾക്കു കനത്ത തിരിച്ചടിയാണു തീരുമാനം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി – ഷിബു കിഴക്കേകുറ്റ്

ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…

14 hours ago

കെ.പി.ജോർജിന്റെ വിചാരണ; ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…

15 hours ago

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…

15 hours ago

മേരിലാൻഡ് തിരഞ്ഞെടുപ്പ്; സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…

15 hours ago

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക്…

15 hours ago

ടെക്സസിൽ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.…

15 hours ago