America

“മരിച്ച ക്രിസ്തുവിനെ അല്ല, ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടത്” – പ്രൊഫ.കോശി തലയ്ക്കൽ

ഫിലഡൽഫിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉൾപ്പെടെയുള്ള വലിയ  ജനസമൂഹം ക്രിസ്തുവിൻറെ ഉയർപിനെ ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ നാം മരിച്ചു കല്ലറയിൽ അടക്കപ്പെട്ട  ക്രിസ്തുവിനെ അല്ല മരണത്തെ കീഴ്പ്പെടുത്തി ഉയർത്തെഴുനേറ്റു  സ്വർഗ്ഗത്തിലേക്ക് കരേറി ഇന്നും ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ്  അന്വേഷിക്കേണ്ടതെന്നു  പ്രമുഖ ദൈവ വചന പണ്ഡിതനും കൺവെൻഷൻ പ്രാസംഗികരും നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവുമായ പ്രൊ കോശി തലക്കൽ ഉധബോധിപ്പിച്ചിച്ചു. 516-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രിൽ 12ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ലൂക്കോസിന്റെ സുവിശേഷം 24  -മത് അധ്യായം അഞ്ചാം  വാക്യത്തെ  ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊ കോശി തലക്കൽ.

ആഴ്ചവട്ടം ത്തിൻറെ ഒന്നാം നാളിൽ ൽ കർത്താവിനെ അടക്കം ചെയ്ത കല്ലറയ്ക്കൽ സമീപം എത്തിച്ചേർന്ന മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിൻറെ അമ്മ മറിയ എന്നിവർ കല്ലറയിൽ ക്രിസ്തുവിനെ  കാണാതെ പരിഭ്രമിച്ച ഇരിക്കുമ്പോൾ ദൈവദൂതൻ പ്രത്യക്ഷപെട്ടു നൽകിയ സന്ദേശം “നിങ്ങൾ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്, അവൻ ഇവിടെ ഇല്ല  ഉയർത്തെഴുന്നേറ്റു” നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇതിന്റെ മാറ്റൊലി നമ്മുടെ കര്ണപുടങ്ങളിൽ ഇന്നും പ്രതിധ്വനിക്കുകയാണെന്നും പ്രൊഫസർ  പറഞ്ഞു.തെറ്റായ സ്ഥലത്ത്, തെറ്റായ ആവശ്യത്തിനുവേണ്ടി, സ്വന്തം കാര്യസാധ്യത്തിനുവേണ്ടി ക്രിസ്തുവിനെ തേടുന്നവരുടെ ഇടയിലാണ്  ഇന്ന് നാം അധിവസിക്കുന്നതെന്നും “പ്രോസ്പെരിറ്റി ഗോസ്പൽ” ഇതിനു അനുയോജ്യമായി ചൂണ്ടികാണിക്കാവുന്ന ഒന്നാണെന്നും കോശി തലക്കൽ  കൂട്ടിച്ചേർത്തു.

 ഡാലസിൽ നിന്നുള്ള പാസ്റ്റർ ജോർജ് മാത്യൂസ് മായാലിൽ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു.ഈ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്ന ഐ പി എൽ കുടുന്ബ അംഗങ്ങൾക്കു ആശംസകൾ അറിയിക്കുകയും ചെയ്തു. മധ്യസ്ഥ പ്രാർത്ഥനക്കു ശ്രീ അലക്സ് തോമസ്, ജാക്സൺ, ടിഎൻ നേത്ര്വത്വം നൽകി തുടർന്ന് പ്രൊഫസർ എഴുതിയ “നന്മയല്ലാതെ ഒന്നും”എന്നു തുടങ്ങുന്ന പ്രത്യേക ഗാനം ജോസ് തോമസ്, ഫിലാഡൽഫിയ ആലപിച്ചു. ശ്രീമതി ലിസി തോമസ്(ഫിലാഡൽഫിയ) നിശ്ചയിക്കപ്പെട്ട ലൂക്കോസ് 24 1-12 പാഠഭാഗം വായിച്ചു. ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. പി ചാക്കോച്ചന്റെ  പ്രാർഥനക്കും അശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

റിപ്പോർട്ട്:  പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

3 hours ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

14 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

16 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

19 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

2 days ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

2 days ago