ലോക്‌പോര്‍ട്ട് (ഇല്ലിനോയ്‌സ്): പതിനായിരത്തോളം ഡോളര്‍ വിലയുള്ള (ഏഴരലക്ഷം രൂപ) പട്ടിക്കുട്ടിയെ പെറ്റ് സ്റ്റോറില്‍ നിന്നും മോഷ്ടിച്ച യുവതിയെ നാപ്പര്‍വില്ല പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 21 ശനിയാഴ്ചയായിരുന്നു സംഭവം.
അലിബിയ ജോണ്‍സണ്‍ (22) പെറ്റ് ലാന്റ് സ്റ്റോറില്‍ എത്തിയത് വളര്‍ത്തു മൃഗങ്ങളെ വാങ്ങാനായിരുന്നു. അവിടെയെല്ലാം ചുറ്റിക്കറങ്ങിയ ഇവര്‍ വളരെ വിലകൂടിയ ഫീമെയില്‍ യോര്‍ക്ക്‌ഷെയര്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട പപ്പിയെ ജാക്കറ്റിനുള്ളില്‍ ഇട്ട് പുറത്തുകടക്കുകയായിരുന്നു.
സ്റ്റോറിലെ ജീവനക്കാര്‍ ഇത് കണ്ടെത്തുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ പെറ്റ് സ്റ്റോറിനു പുറത്തുകടന്ന യുവതിയെ പോലീസ് പിടികൂടി. ഇവരുടെ ജാക്കറ്റിനുള്ളില്‍ നിന്നും പട്ടിക്കുട്ടിയെ കണ്ടെത്തുകയും ചെയ്തു. ഇവര്‍ക്കെതിരേ തെഫ്റ്റ്, റീട്ടെയില്‍ തെഫ്റ്റ് എന്നീ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്ത് കേസെടുത്തു.
നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണ് യോര്‍ക്ക്‌ഷെയര്‍ ടെറിയര്‍ ആദ്യമായി ഉത്പാദിതമായത്. സ്‌കോട്ട്‌ലന്റില്‍ നിന്നും ജോലി അന്വേഷിച്ച് എത്തിയവരാണ് വിവിധതരത്തിലുള്ള ടെറിയറിനെ യോര്‍ക്ക് ഷെയറില്‍ നിന്നുകൊണ്ടുവന്നത്. നോര്‍ത്ത് അമേരിക്കയില്‍ ഈ ഇനത്തില്‍പ്പെട്ട പട്ടിക്കുട്ടികള്‍ എത്തുന്നത് 1872-ലാണ്. 1940-ല്‍ ഇത് പ്രിയപ്പെട്ട പെറ്റായി മാറി. 4 മുതല്‍ 7 പൗണ്ട് തൂക്കവും, 8 മുതല്‍ 9 വരെ ഇഞ്ച് ഉയരവും 12 മുതല്‍ 15 വര്‍ഷം വരെ ആയുസുമാണ് ഈ വര്‍ഗത്തിനുള്ളത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…