യൂറോപ്പ്: ഒരു ദിവസം കൊണ്ട് കോവിഡ് കേസുകള്‍ കുത്തനെ കൂടിയതോടെ ലോകത്ത് കോവിഡ് വ്യാപനം വീണ്ടും മുര്‍ച്ഛിക്കുവാന്‍ തുടങ്ങിയെന്ന് സംശയം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്നലെ മാത്രം 33.8 ലക്ഷം പുതിയ കോവിഡ് കേസുകള്‍ ലോകം മുഴുക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയുടെ കണക്കുപരിശോധിക്കുമ്പോള്‍ ദിനംപ്രതി കോവിഡ് കണക്കുകള്‍ കൂടിവരുന്നതായി ഡബ്ല്യു.എച്ച്.ഒ ആശങ്കപ്പെട്ടു.
ലോകത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം വീണ്ടും ലോക്ഡൗണിലേക്ക് നിങ്ങി. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ കര്‍ശനമായ അടിയന്ത്രിരാവസ്ഥ പ്രഖ്യാപിച്ചു. ബാറുകളും പൊതുസ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളുമല്ലാം ഒരറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി. കര്‍ശന ലോക്ഡൗണിന് സമാന അവസ്ഥയാണ് സംജാദമായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴച്‌ത്തെ കണക്കുകള്‍ പ്രകാരം യു.കെ, ഫ്രാന്‍സ് എന്നിവടങ്ങളില്‍ കോവിഡ് നിരക്കുകള്‍ കൂടിക്കൊണ്ടേ ഇരുന്നു. യു.കെ.യിലെ പ്രധാന നഗരങ്ങളില്‍ ഭാഗം തിരിച്ചും അല്ലാതെയും കടുത്ത നിയന്ത്രണങ്ങളും അടിയന്തിരാവസ്ഥയും ഏര്‍പ്പാടാക്കി. ബ്രിട്ടണില്‍ 5,91000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ 42,760 പേര്‍ മരണപ്പെട്ടു. മരണനിരക്ക് 7 ശതമാനമായി ഉയര്‍ന്നു. ലോകത്തെ ആകമാനം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണത്തില്‍ 18 ശതമാനവും യൂറോപ്പിലാണ്. അതുപോലെ ലോകത്തെ മരണങ്ങളില്‍ 22% വും യൂറോപ്പിലാണ്.
ജര്‍മ്മനിയിലും കോവിഡ് നിയന്ത്രാണീതമായി പൊയിക്കൊണ്ടിരിക്കുന്നു. ചില പ്രദേശങ്ങള്‍ ഇപ്പോഴും ലോക്ഡൗണില്‍ തന്നെ നിലനിര്‍ത്തിയെങ്കിലും ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അകലം പാലിക്കലും മുഖാവരണം ധരിക്കലും കര്‍ശനമാക്കിയിട്ടുണ്ടെന്ന് ചാന്‍സ്‌ലര്‍ അംഗല മെര്‍ക്കല്‍ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു. നേപ്പാളിലും കോവിഡ് രോഗവ്യാപനം വര്‍ദ്ധിച്ചു. ദിനം പ്രതി അവിടെ 2000 പേര്‍ വച്ച് രോഗികളാവുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ ഒരുലക്ഷത്തിലധികം പേര്‍ രോഗികളായി. ഇറാനില്‍ രോഗികള്‍ എല്ലാവരെയും കിടത്തി പരിശോധിക്കുവാനുള്ള സൗകര്യമില്ലാത്തതിനാല്‍ അത്യാവശ്യമുള്ളവര്‍ക്ക് മാത്രം കിടത്തി ചികിത്സ മതിയെന്ന തീരുമാനത്തിലാണ് ഇറാന്‍ ഗവണ്‍മെന്റ്. യുക്രെയിനില്‍ സ്ഥിതി ഏറെ ആശങ്കാജനകമാണ്. നിലവിലുള്ള ഒട്ടുമിക്ക ആശുപത്രി കിടക്കകളും നിറഞ്ഞു. എല്ലാ ആശുപത്രികളിലും ചികിത്സ ഏര്‍പ്പാടാക്കിയെങ്കിലും എല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഇനിയൊരു വ്യാപനം ശക്തമായാല്‍ എന്തുചെയ്യുമെന്ന ചിന്തയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
അയര്‍ലണ്ടില്‍ രോഗ വ്യാപനം കൂടുന്നുണ്ടെങ്കിലും ഉയര്‍ന്നു വരുന്ന രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് കാണിക്കുവാന്‍ തുങ്ങിയിട്ടില്ലെങ്കിലും ദിനംപ്രതി ലോകത്തെ കണക്കനുസരിച്ച് ചെറുതാണെങ്കില്‍ പോലും രോഗ്യവ്യാപനം വര്‍ധിക്കുന്നുണ്ട്. ഇതുവരെ 41,714 പേര്‍ രോഗികളായിട്ടുണ്ട്. അതില്‍ 24,000 പേര്‍ രോഗ മുക്തി നേടിയെങ്കിലും 1824 പേര്‍ മരണപ്പെട്ടു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…