Categories: Australia

കോവിഡ് ബാധയിൽ നിന്നും രക്ഷ നേടുന്നതിൽ ഏറ്റവും പ്രധാനമായി ഓസ്‍ട്രേലിയ കാണുന്നത് കോവിഡ് സേഫ് ആപ്പ്

മെൽബൺ: ഓസ്‍ട്രേലിയ കോവിഡ് ബാധയിൽ നിന്നും രക്ഷ നേടുന്നതിൽ ഏറ്റവും പ്രധാനമായി കാണുന്ന കോവിഡ് സേഫ് ആപ്പ് ഇതുവരെ ലക്ഷകണക്കിന് ആൾക്കാരാണ് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്. നിയന്ത്രണങ്ങൾ മാറ്റി സാധാരണ ജീവിതത്തിലേക്കുളള മടക്കത്തിൽ ഏറ്റവും പ്രധാനമായി ഗവൺമെൻറ് കാണുന്നതും ഇ ആപ്പിന്റെ ഫലപ്രദമായ ഉപയോഗത്തിനെയാണ്.

കൂടുതൽ ആൾക്കാർ ഇത് ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസ്സൺ ആവശ്യപ്പെട്ടു. കൊറോണവൈറസ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനു വേണ്ടിയാണ് കോവിഡ്സേഫ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ കോവിഡ്-19 സ്ഥിരീകരിച്ചവരിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങൾ വച്ചാണു സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നത്. ഈ നടപടി വേഗത്തിലാക്കാനായിരിക്കും പുതിയ ആപ്പ് സഹായിക്കുക. നിലവിൽ കോവിഡ്-19 സ്ഥിരീകരിച്ചവരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വച്ചാണു സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നത്. ഈ നടപടി വേഗത്തിലാക്കാനായിരിക്കും പുതിയ ആപ്പ് സഹായിക്കുക.

വൈറസ് ബാധിച്ച ഒരാൾ അതു തിരിച്ചറിയുന്നതിനു മുമ്പു തന്നെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അല്ലെങ്കിൽ പൊതുസമൂഹത്തിലേക്കും പകർത്താൻ സാധ്യതയുണ്ട്. ഈ ആപ്പ് ഉപയോഗിക്കുന്നത് വഴി ആ സാധ്യത കുറയ്ക്കാം. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഇ ആപ്പ് പ്രവർത്തിക്കുന്നത്. ഡൗൺലോഡ് ചെയ്തിട്ടുള്ള മറ്റു ഫോണുകളെ ബ്ലൂടൂത്ത് മുഖേന നിങ്ങളുടെ ഫോണിലെ ആപ്പ് തിരിച്ചറിയും. ഫോണുകളിലെ ബ്ലൂടൂത്ത് ഓൺ ആയിരിക്കണം. ആപ്പ് ഉപയോഗിക്കുന്ന ഒരാൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചാൽ, അയാളുടെ അനുവാദത്തോടെ ആപ്പിലെ വിവരങ്ങൾ സർക്കാരിന്റെ സുരക്ഷിതമായ സ്റ്റോറേജ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യും.ആപ്പിലെ വിവരങ്ങൾ ഉപയോഗിച്ച് സമ്പർക്കത്തിലെത്തിയവരെ കണ്ടെത്താൻ ശ്രമിക്കും. നിലവിലുള്ള കോൺടാക്ട് ട്രേസിങ് സംവിധാനത്തിന് ഒപ്പമാകും ഇതും ഉപയോഗിക്കുക.

വരുന്ന ആഴ്ച മുതൽ ന്യൂ സൗത്ത് വെയിൽസ്‌ സംസ്ഥാനത്തു സ്‌കൂളുകൾ കുട്ടികൾക്കയി തുറന്നു കൊടുക്കും ,എന്നാൽ പ്രൈമറി വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു ദിവസം മാത്രമായിരിക്കും ക്ലാസുകൾ ഉണ്ടാവുക. ഓരോ ക്ലാസ്സിലും നിശ്ചിത എണ്ണം വിദ്യർത്ഥികൾ സാമൂഹ്യ അകലം പാലിച്ചുകൊണ്ട്‌ പഠനം നടത്തുന്ന തരത്തിലാണ് ക്ലാസുകൾ തുടങ്ങുക .ഓസ്‌ട്രേലിയിലെ പ്രധാന ബീച്ചകളിൽ ഒന്നായ ബോണ്ടി ബീച്ച് പ്രദേശവാസികൾക്ക് മാത്രമായി തുറന്നു കൊടുത്തിട്ടുണ്ട് .

നിയന്ത്രണങ്ങളിൽ വരുത്തുന്ന മാറ്റത്തിന്റെ ഭാഗമായി ഭാര്യയും ഭർത്താവും കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിന് മറ്റൊരു കുടുംബത്തിനെ സന്ദർശിക്കാനുള്ള അനുമതി ന്യൂ സൗത്ത് വെയിൽസ്‌ നൽകി. ലക്ഷകണക്കിന് ആൾക്കാർക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്ന സഹചര്യത്തിൽ എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി പോക്കിനായി എല്ലാവരും സഹകരിക്കണമെന്നും അതിനായി കോവിഡ് ആപ്പ് ഉപയോഗിക്കണമെന്നാണ് ഗവണ്മെന്റ് ആവശ്യപ്പെടുന്നത്‌ .

Newsdesk

Recent Posts

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

2 hours ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

12 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

15 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

17 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

2 days ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

2 days ago