റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ: ഓസ്‌ട്രേലിയയിൽ, മെൽബണിൽ നിന്ന്,
പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ സേതുനാഥ് പ്രഭാകറിന്റ രണ്ടാമത്തെ നോവൽ ആയ, ‘ പേര് ശ്രീരാമൻ ‘ പുറത്തിറങ്ങിയിരിക്കുന്നു. കേരളത്തിൽ നിന്ന് ഗുജറാത്തിലേക്ക് വികസിക്കുന്ന നോവലിൽ, ഹിന്ദു സ്വത്വരാഷ്ട്രീയത്തിന്റെ പൊള്ളയായ യാഥാർഥ്യവും, മതരാഷ്ട്രീയ പ്രേരിതമായ കലാപങ്ങളും ഗൂഢമായി ചേർത്ത് വച്ചിരിക്കുന്നു.
കലയുടെയും അടക്കി വച്ച ജീവിത വഴികളിലൂടെ വികസിക്കുന്ന പ്രണയത്തിന്റെയും ആന്തരിക സംഘർഷങ്ങൾ, അതിന്റെ അനിവാര്യമെന്നോണമുള്ള ദുരന്തത്തിലേക്ക് നടന്നു വീഴുന്ന ശ്രീരാമനും ജാനകിയും. രണ്ടു പേർ തമ്മിലുള്ള പ്രണയം, അവർ മാത്രം തമ്മിലല്ലാതെയായിരിക്കുകയും; കാലത്തിന്റെയും സ്ഥലത്തിന്റെയും സാമൂഹിക/ രാഷ്ട്രീയമായി തീരുകയും ചെയ്യുന്ന കാഴ്ചയും നോവലിൽ നിന്ന് കണ്ടെടുക്കാം.
ഇൻസൈറ്റ് പബ്ലിക്ക ആണ് പ്രസാധകർ. ഈ പുസ്തകം Amazon, Flipkart, insight publica website എന്നിവിടങ്ങളിൽ ലഭ്യമാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…