Australia

വിദഗ്ദ്ധ തൊഴിലാളികൾക്ക് കൂടുതൽ വീസ നൽകാൻ ഓസ്ട്രേലിയ; സമ്പന്നർക്കുള്ള ഗോൾഡൻ വീസ നിർത്തലാക്കി

ഓസ്ട്രേലിയയിൽ വിദഗ്ദ്ധരായ വിദേശ തൊഴിലാളികൾക്ക് കൂടുതൽ വീസകൾ നൽകാൻ തീരുമാനം. ഇതിന് ഊന്നൽ നൽകി കൊണ്ട് ഗോൾഡൻ വീസ നിർത്തലാക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. സമ്പന്നരായ വിദേശ നിക്ഷേപകർക്ക് രാജ്യത്ത് താമസിക്കുന്നതിനുള്ള ആനുകൂല്യം നൽകുന്ന ‘ഗോൾഡൻ വീസ’ പദ്ധതി ഓസ്ട്രേലിയ അവസാനിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ പോളിസി ഡോക്യുമെന്റിലാണ് ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഗോൾഡൻ വീസ പദ്ധതി പ്രാഥമിക ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്നും പകരം വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ വീസ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. വിദേശ ബിസിനസിനെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഗോൾഡൻ വീസ പദ്ധതി, അനധികൃത ഫണ്ടുകൾക്കായി അഴിമതിക്കാരായ ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്ന് വിമർശനം നേരിട്ടിരുന്നു. 2012ൽ ആരംഭിച്ചതുമുതൽ, ആയിരക്കണക്കിന് നിക്ഷേപക വീസകൾ (എസ്ഐവി) നൽകിയിട്ടുണ്ട്. ഇത് ലഭച്ചതിൽ 85% അപേക്ഷകരും ചൈനയിൽ നിന്നുള്ളവരാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

വീസ ലഭിക്കാൻ ഓസ്ട്രേലിയയിൽ 3.3 മില്യൻ യുഎസ് ഡോളർ നിക്ഷേപിക്കണമെന്നായിരുന്നു വ്യവസ്‌ഥ. അനധികൃത റഷ്യൻ ഫണ്ടുകളുടെ വരവിനെക്കുറിച്ച് ആശങ്കകൾ ചൂണ്ടിക്കാട്ടി 2022ൽ മെഗാ-സമ്പന്നർക്കുള്ള ഫാസ്റ്റ് ട്രാക്ക് റസിഡൻസി പദ്ധതി അവസാനിപ്പിക്കാനുള്ള യുകെയുടെ തീരുമാനത്തിന് പിന്നാലെയാണ് ഓസ്ട്രേലിയയുടെ നീക്കമെന്നും ശ്രദ്ധേയം. അതുപോലെ, സമ്പന്നരായ യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് അതിവേഗ പൗരത്വം നൽകുന്ന മാൾട്ടയിലും ഗോൾഡൻ വീസ പ്രോഗ്രാമുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

2 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

10 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago