അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരികെ മടങ്ങിയ മലയാളി യുവാവ് വിമാനതാവളത്തിൽ വെച്ചുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു ഓസ്‌ട്രേലിയയിൽ നഴ്‌സായ കോതമംഗലം ഇഞ്ചൂർ പുന്നവേലിൽ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്‌ന ജോയിയുടെയും മകൻ അഭിഷേക് ജോസ് സവിയോ (37) ആണ് മരണപ്പെട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവേശനകവാടത്തിൽ വച്ച് സി ഐ എസ് എഫ് ഉദ്യോഗസ്ഥൻമാരുടെ മുൻപിൽ വച്ചായിരുന്നു അഭിഷേകിന് ഹൃദയാഘാതമുണ്ടായത് എന്നിട്ട് പോലും അടിയന്തര പരിചരണം ലഭ്യമാക്കുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസിൻ്റെ ലഭ്യത വൈകിയതുമാണ് അഭിഷേകിൻ്റെ പെട്ടെന്നുള്ള മരണത്തിനു കാരണം എന്നുമാണ് അറിയുവാൻ സാധിച്ചത്.
അഞ്ച് വർഷത്തിലധികമായി ഓസ്‌ട്രേലിയയിലെ ക്യൂൻസ്‌ലാന്റിലെ കെയിൻസിൽ നഴ്‌സായ അഭിഷേക് ഒരാഴ്ചത്തെ അവധിക്കാണ് നാട്ടിലെത്തിയത്. മടക്കയാത്രയ്ക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കെയിൽസിലെ മലയാളി അസോസിയേഷൻ ഭാരവാഹി കൂടിയായിരുന്നു അഭിഷേക്. ഭാര്യ ജോസ്‌ന ക്യൂൻസ്‌ലാന്റിൽ നഴ്‌സാണ്. ഹെയ്‌സൽ (4), ഹെയ്ഡൻ (1) എന്നിവർ മക്കളാണ്. അഭിഷേകിനുണ്ടായ ദുരവസ്ഥ ഒരു പ്രവാസിയ്ക്കു പോലും ഉണ്ടാകുവാൻ പാടില്ലെന്നും ഇതിനായി എംപി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൽ എന്നിവർ മുഖേന വിമാനതാവള അധികൃതർക്കും കേന്ദ്ര സർക്കാരിനും നിവേതനം നല്കിയതായി പ്രവാസി കേരള കോൺഗ്രസ്സ് (എം) നാഷണൽ പ്രസിഡൻ്റ് ജിജോ കുഴികുളം, സിജോ ഈന്തനാംകുഴി, ജിൻസ് ജയിംസ് എന്നിവർ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…