മെൽബൺ: ഓസ്‌ട്രേലിയൻ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ (ACN) 15 ലക്ഷം രൂപയുടെ പ്രത്യേക സ്കോളർഷിപ്പോടെ സൗത്ത് ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് (Flinders ) യൂണിവേഴ്സിറ്റിയിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ ബിരുധാനന്തര ബിരുദത്തിനു ലിജോ തോമസ് പറമ്പി അർഹനായി.
സൈക്കോതെറപ്പിയിലെ നൂതന സംരംഭമായ ഐ മൂവ്മെന്റ് ഡിസെൻസിറ്റിസഷൻ ആൻഡ് റീപ്രോസസിങ് (ഇ.എം.ഡി.ആർ) തെറാപ്പിയുടെ ചികിത്സ സാധ്യതകൾ ഈ പഠനത്തിന്റെ ഭാഗമായി ഗവേഷണം നടത്തി. അഭയാർത്ഥികളിലും പട്ടാളക്കാരിലും സംഭവിക്കുന്ന തീവ്രമായ മാനസിക ആഘാതങ്ങൾ അവരുടെ മനസിലുണ്ടാക്കുന്ന മുറിവുകൾക്കും, അനുബന്ധ ദീർഘകാല മാനസിക പ്രശ്നങ്ങൾക്കും (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ-പി.റ്റിഎസ്.ഡി) ഫലപ്രദവും ചിലവു കുറഞ്ഞതുമായ ഒരു ചികിത്സ രീതിയാണ് ഇഎംഡിആർ തെറാപ്പിയെന്നു ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തി.
കഴിഞ്ഞ പത്തു വർഷ കാലയളവിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ അവലോകനം ചെയ്തു കൊണ്ടാണ് ഈ ഗവേഷണം നടത്തിയത്. ഈ കണ്ടെത്തലുകൾ ഓസ്‌ട്രേലിയൻ ഹെൽത്ത് കെയർ പ്രാക്ടിസിനു തുടർന്നുള്ള ഗവേഷണങ്ങൾക്കായി ശുപാർശ ചെയുകയും ചെയ്‌തു. ആദ്യമായാണ് ഒരു മലയാളിക്ക് ഈ സ്കോളർഷിപ് ലഭിക്കുന്നത് . ചാലക്കുടി സ്വദേശിയായ ലിജോ പരേതനായ ഡോ. തോമസ് പറമ്പിയുടെയും ഏലിയാമ്മയുടെയും മകനാണ്. കഴിഞ്ഞ പത്തു വർഷമായി മെൽബണിലെ സ്വകാര്യ മാനസികാരോഗ്യ ആശുപത്രിയിൽ അസോസിയേറ്റ് യൂണിറ്റ് മാനേജറായി ജോലി ചെയ്യുന്നു.
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…