മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും, ആവേശകരവുമായിരുന്നു. 18 ഓളം കുടുംബങ്ങൾ കുട്ടികളും, നാട്ടിൽ നിന്നെത്തിയ രക്ഷിതാക്കളുമായി ഓസ്ട്രേലിയൻ ഉൾനാടൻ പ്രദേശമായി എച്ചുക്കയിലെ മറെ നദിയുടെ തീരത്തായിരുന്നു ക്യാമ്പ് . ചെറിയ ടെന്റുകളിലും താമസം, തനി കേരളീയ സ്റ്റൈൽ ഭക്ഷണ വിഭവങ്ങൾ, ക്യാമ്പ് ഫയർ, ഹോൾഡൻ മ്യൂസിയം, വൈനറി സന്ദർശനം എന്നിവ ആയിരുന്നു മുഖ്യ ആകർഷണമെങ്കിലും . വനിതകൾക്കായി യോഗ പരിശീലന ക്ലാസ്സ് , മാനസികാരോഗ്യ ചർച്ച , മറെ നദിയിലൂടെ ബോട്ടിംഗ് , വനയാത്ര, കുട്ടികൾക്കും, മുതിർന്നവർക്കും വിനോദ മത്സരങ്ങൾ , ഔട്ട്ഡോർ ഗെയിംസ് എന്നിവ ക്യാമ്പിന്റെ മാറ്റ് കൂട്ടി. ക്യാമ്പിലും, പരിസരത്തും ഇന്റർനെറ്റ് ലഭ്യമായിരുന്നില്ല എന്നത് മൊബൈലുകളിൽ നിന്ന് തലയുർത്തി മുഖങ്ങളിലേക്ക് ശ്രദ്ധിക്കാനും, പരസ്പരം മനസ്സു തുറക്കാനും സ്വാധിച്ചു എന്നതായിരുന്നു ക്യാമ്പിന്റെ മൂല്യ വിജയം.
നവോദയ വിക്ടോറിയ സെക്രട്ടറി എബി പൊയ്കാട്ടിൽ, വൈസ്.പ്രസിഡന്റ് മോഹനൻ കൊട്ടുക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ കേരളത്തിൽ നിന്ന് ഓസ്ട്രേലിയൻ സന്ദർ ശനത്തിനെത്തിയ പ്രശസ്ത ബാലസാഹിത്യകാരൻ CR ദാസ് കഥകൾ പറഞ്ഞും, പാട്ടു പാടിയും ദുൻഗാല – 23 ഉദ്ഘാടനം ചെയ്തു. നവോദയ എക്സിക്യൂട്ടിവ് അംഗം സ്മിത സുനിൽ ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തി.
രാകേഷ് KT, ഗിരീഷ് കുമാർ എന്നി കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് നവോദയ വിക്ടോറിയ ക്യാമ്പ് സംഘടിപ്പിച്ചത്
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…