മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്. ഫൈനലില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ 79 റണ്‍സിന് തകര്‍ത്താണ് സ്‌കോര്‍ച്ചേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ച്ചേഴ്‌സിന്റെ നാലാം ബി.ബി.എല്‍ കിരീടമാണിത്.
സ്‌കോര്‍ച്ചേഴ്‌സ് ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഡ്‌നി സിക്‌സേഴ്‌സ് വെറും 92 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് 20 ഓവറില്‍ ആറിന് 171. സിഡ്‌നി സിക്‌സേഴ്‌സ് 16.2 ഓവറില്‍ 92 ന് പുറത്ത്. തകര്‍ത്തടിച്ച ലോറി ഇവാന്‍സിന്റെ മികവിലാണ് സ്‌കോര്‍ച്ചേഴ്‌സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 41 പന്തുകളില്‍ നിന്ന് നാല് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ പുറത്താവാതെ 76 റണ്‍സെടുത്ത ഇവാന്‍സും 35 പന്തുകളില്‍ നിന്ന് 54 റണ്‍സടിച്ച നായകന്‍ ആഷ്ടണ്‍ ടര്‍ണറുമാണ് സ്‌കോര്‍ച്ചേഴ്‌സിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച സിഡ്‌നി സിക്‌സേഴ്‌സിന് ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ നല്‍കാനായില്ല. 42 റണ്‍സെടുത്ത ഡാനിയല്‍ ഹ്യൂസ് മാത്രമാണ് സിക്‌സേഴ്‌സിനുവേണ്ടി പിടിച്ചുനിന്നത്. സിക്‌സേഴ്‌സ് നിരയില്‍ മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. സ്‌കോര്‍ച്ചേഴ്‌സിനുവേണ്ടി ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റിച്ചാര്‍ഡ്‌സണ്‍ റണ്ട് വിക്കറ്റ് വീഴ്ത്തി. ഹൊബാര്‍ട്ട് ഹറികെയ്‌നിന്റെ ബെന് മക്‌ഡെര്‍മോട്ടാണ് ടൂര്‍ണമെന്റിന്റെ താരം.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…