സംസ്ഥാനത്ത് സ്വര്‍ണവില ദിനംപ്രതി റെക്കോഡ് നിലവരാത്തിലേയ്ക്ക് ഉയരുന്നു. തിങ്കളാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന വിലയായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില.
ശനിയാഴ്ച രണ്ടുതവണയായാണ് വിലയില്‍ വര്‍ധനവുണ്ടായത്. രാവിലെ 35,400 രൂപയായും ഉച്ചകഴിഞ്ഞ് 35,520 രൂപയായും വിലകൂടി.
ഈ വിലയില്‍ പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 39,000 രൂപയ്ക്ക് മുകളില്‍ ഉപഭോക്താവ് നല്‍കേണ്ടിവരും.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവില റെക്കോഡ് നിലയിലേക്ക് കുതിക്കാന്‍ കാരണം.
കോവിഡില്‍ മറ്റ് വിപണികള്‍ അനിശ്ചിതത്വത്തിലായതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയ്ക്കിടയാക്കി.
ലോകത്ത് സ്വര്‍ണ ഉപഭോഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. സ്വര്‍ണ ഖനനം താരതമ്യേന കുറച്ചുമാത്രം നടക്കുന്ന ഇന്ത്യയില്‍, ഉപഭോഗത്തിന്റെ ഭൂരിഭാഗവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്.
ഈവര്‍ഷം മാത്രം സംസ്ഥാനത്ത് പവന്‍ വിലയില്‍ 6,560 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ജനുവരി ഒന്നിന് പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു വില.
വാഷിംഗ്ടൺ ഡി.സി: ഈസ്റ്റർ ദിനത്തിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകൾ ഔദ്യോഗിക സന്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻ…
മേരിലാൻഡ്: മെഡിക്കെയർ പദ്ധതിയിലെ ക്രമക്കേടുകൾ തടയുന്നതിൽ ഗവർണർ വെസ് മൂർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശക്തമായ വിമർശനം. അർഹതയില്ലാത്തവർക്കും അനധികൃത കുടിയേറ്റക്കാർക്കും…
ഷിക്കാഗോ: വിശ്വാസപ്പെരുമയും ആഘോഷപ്പൊലിമയുമായി ഷിക്കാഗോ നഗരം ഈസ്റ്റർ ഞായറാഴ്ചയെ വരവേറ്റു. നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഹോളി…
ബാബു.പി.സൈമൺ, ഡാളസ് ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, “യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും,…
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നാളെ രാജ്യത്തുടനീളമുള്ള പ്രധാന റൂട്ടുകളിൽ പ്രതിഷേധങ്ങൾ നടക്കും. 'The People of Ireland Against Fuel…
ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച 3000-ത്തിലധികം ഡ്രൈവർമാരെ പിടികൂടി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ടിപ്പററിയിലെ കാഹിറിലെ…